ചീഫ്ജസ്റ്റിസിനെതിരായ ലൈംഗീക ആരോപണം; കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി സുപ്രീംകോടതി

ചീഫ്ജസ്റ്റിസിനെതിരായ ലൈംഗീക ആരോപണം; കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി സുപ്രീംകോടതി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗീക പീഡന പരാതി വഴിത്തിരിവിലേക്ക്. കേസില്‍ വന്‍ ഗൂഡാലോചന നടന്നതായാണ് സുപ്രീംകോടതി വിലയിരുത്തുന്നത്. കേസില്‍ വിശദമായ അന്വേഷണത്തിന് സിബിഐ, ഐബി ഡയറക്ടര്‍മാരെയും ഡല്‍ഹി പോലീസ് കമ്മീഷണറെയും കോടതി ചേമ്പറിലേക്ക് വിളിപ്പിച്ചു. സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. യുവതിയുടെ പരാതി വന്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് അഭിഭാഷകന്‍ ഉത്സവ് സിങ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ലഭിച്ചുവെന്ന് അഭിഭാഷകന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ മൂന്നംഗ ബെഞ്ച്‌ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് സിബിഐ, ഐബി ഡയറക്ടര്‍മാരെയും ഡല്‍ഹി പോലീസ് കമ്മീഷണറെയും കോടതി വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.

ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് രണ്ട് മണിക്കൂര്‍ മുമ്പായി ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്

ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് രണ്ട് മണിക്കൂര്‍ മുമ്പായി ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരകളെ സംബന്ധിച്ച് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തത് ആക്രമണം തടയാന്‍ സാധിക്കാത്തതിന് കാരണമായെന്ന് ശ്രീലങ്കന്‍ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. കൊളംബോയില്‍ ആദ്യ സ്‌ഫോടനം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അവസാനമായി ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിനു മുമ്പ്, ഏപ്രില്‍ നാല്, 20 തീയതികളിലും ഇന്ത്യ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്റെ പേര് സഹിതം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസ് ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ത്യക്ക് ഈ വിവരങ്ങള്‍ കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

‘മാറി നില്‍ക്കങ്ങോട്ട്’…! മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി

‘മാറി നില്‍ക്കങ്ങോട്ട്’…! മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി സംസ്ഥാനത്തെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി. ചോദ്യവുമായെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ‘മാറി നില്‍ക്കങ്ങോട്ട്’ എന്ന് മുഖ്യമന്ത്രി ക്ഷോഭിച്ചു. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഏകദേശം 77.68 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. രാത്രി ഒത്തിരി വൈകിയാണ് പലയിടത്തും പോളിംഗ് അവസാനിച്ചത്.

ഉഷയമ്മയേ ഞാൻ കൊന്ന് ഇട്ടിട്ടുണ്ട്; ഏറ്റുമാനൂരില്‍ വീട്ടു ജോലിക്കാരിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

ഉഷയമ്മയേ ഞാൻ കൊന്ന് ഇട്ടിട്ടുണ്ട്; ഏറ്റുമാനൂരില്‍ വീട്ടു ജോലിക്കാരിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍ ഏറ്റുമാനൂരില്‍ വീട്ടു ജോലിക്കാരിയെ ആള്‍താമസമില്ലാത്ത വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഇതേ വീട്ടിലെ ജോലിക്കാരന്‍ മറ്റക്കര സ്വദേശി പ്രഭാകരനെ(70) പൊലീസ് അറസ്റ്റു ചെയ്തു. കട്ടച്ചിറ കടവില്‍ പി.ആര്‍ രാജന്റെ ഭാര്യ ഉഷാ രാജനാണ്(50) കൊല്ലപ്പെട്ടത്. കൊലപാതക വിവരം വീട്ടുടമയുടെ സഹോദരിയെ വിളിച്ചറിയിച്ചശേഷം രക്ഷപ്പെട്ട വീട്ടുജോലിക്കാരനെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രഭാകരന്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പാനൂര്‍ ടോമി ജോസഫിന്റെ വീട്ടില്‍ എല്ലാവരും ദക്ഷിണാഫ്രിക്കയി ലായതിനാല്‍ വര്‍ഷങ്ങളായി ഇവിടുത്തെ മേല്‍നോട്ടച്ചുമതല പ്രഭാകരനെയാണ് ഏല്പിച്ചിരുന്നത്. വീട് വൃത്തിയാക്കുന്നതിനായി സ്ഥിരമായി ഉഷാകുമാരിയെയാണു വിളിക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ടുമണിക്കാണ് ഉഷാകുമാരി വീട്ടില്‍നിന്നിറങ്ങിയത്. രാത്രി എട്ടുമണിക്കുശേഷവും എത്താതിരുന്നതോടെ, സ്ഥിരമായി പോകുന്ന വീടുകളിലും ആശുപത്രികളിലും മറ്റും…

വോട്ടു ചെയ്യാനകാതെ സുരേഷ് ഗോപി

വോട്ടു ചെയ്യാനകാതെ സുരേഷ് ഗോപി വോട്ടു ചെയ്യാനകാതെ തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തിരുവനന്തപുരത്തായിരുന്നു സുരേഷ് ഗോപിയ്ക്ക് വോട്ട്. എന്നാല്‍ തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തുള്ള ബൂത്തില്‍ എത്താന്‍ കോപ്റ്റര്‍ ലഭിക്കാതിരുന്നതോടെ വോട്ട് ചെയ്യാനുള്ള സുരേഷ് ഗോപിയുടെ ശ്രമം അവസാന നിമിഷം പാളുകയായിരുന്നു. രാവിലെ തൃശ്ശൂരിലെ പോളിങ്ങ് വിയിരുത്തിയ ശേഷം വൈകീട്ടോടെ തിരുവനന്തപുരത്ത് എത്താനായിരുന്നു സുരേഷ് ഗോപിയുടെ പദ്ധതി. എന്നാല്‍ മണ്ഡലത്തിലെ തിരക്കുകള്‍ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് ഫ്‌ളൈറ്റില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ ആ സമയത്ത് ഫ്‌ളൈറ്റ് ലഭിച്ചില്ല. ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും വോട്ടെടുപ്പ് ദിവസം പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ ആകില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. ശേഷം കല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തിരുമാനിച്ചപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. അത്രയും താമസിച്ച ശേഷം തിരുവനന്തപുരത്ത് എത്തിയാലും വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെ സുരേഷ് ഗോപി വോട്ട്…

അരുണാചല്‍ പ്രദേശിലും അസമിലും ശക്തമായ ഭൂചലനം

അരുണാചല്‍ പ്രദേശിലും അസമിലും ശക്തമായ ഭൂചലനം അരുണാചല്‍ പ്രദേശിലും അസമിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 1.45 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈന, ടിബറ്റന്‍, മ്യാന്‍മാര്‍ അതിര്‍ത്തികളിലും ചലനം അനുഭവപ്പെട്ടിട്ടുണ്ട്.

തൃശൂരില്‍ ബൈക്ക് യാത്രക്കാരെ ടിപ്പറിടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി

തൃശൂരില്‍ ബൈക്ക് യാത്രക്കാരെ ടിപ്പറിടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി തൃശൂര്‍ മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം,ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ടിപ്പറുപയോഗിച്ച് ഇടിച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശ്യാമും ക്രിസ്റ്റിയും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ടിപ്പര്‍ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച് വീണ ശ്യാമിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ലഹരി മാഫിയക്കും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍

യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറയൂരിൽ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ആറയൂര്‍ ആർ.കെ.വി ഭവനില്‍ ബിനുവിന്‍റെ മൃതദേഹമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ബിനുവിനെ കാണാനില്ലെന്ന് കാണിച്ചു മൂന്നു ദിവസം മുന്‍പ് ബന്ധുക്കള്‍ പാറശാല പോലീസില്‍ പരാതി നല്‍കിയിരുന്നു. ബിനുവിന്റെ സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ ബിനുവിന്റെ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടില്‍ മദ്യപിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതായി അയല്‍വാസികള്‍ പരാതിപ്പെട്ടിരുന്നു. നാട്ടുകാരും പോലീസും ഈ വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ വീട്ടിനുളില്‍ മദ്യക്കുപ്പികള്‍ പൊട്ടി കിടക്കുന്നതും പിടിവലി നടന്നതിന്‍റെയും ലക്ഷണങ്ങള്‍ കണ്ടെത്തി. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ വീടും പരിസരവും സമീപത്തെ പറമ്പിലും നടത്തിയ അന്വേഷണത്തിലാണ് ബിനുവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി മറവു ചെയ്ത് നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസത്തെ പഴക്കമുള്ള…

കാസര്‍ഗോഡ്‌ സംഘര്‍ഷം; ബൂത്ത് ഏജന്റിന് കുത്തേറ്റു

കാസര്‍ഗോഡ്‌ സംഘര്‍ഷം; ബൂത്ത് ഏജന്റിന് കുത്തേറ്റു കാസർഗോഡ്: കാസര്‍ഗോഡ്‌ യു ഡിഎഫ് – എല്‍ ഡി എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ യു ഡി എഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു. കാസർഗോഡ് തെക്കിൽ യുഡിഎഫ് ബൂത്ത്‌ എജന്റ്റ് ജലീലിനാണ് കുത്തേറ്റത്. മൂന്നു പേർക്ക് പരിക്കേറ്റു.

വോട്ടിങ്ങിനിടെ മരിച്ചവരുടെ എണ്ണം പത്തായി

വോട്ടിങ്ങിനിടെ മരിച്ചവരുടെ എണ്ണം പത്തായി ഇന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങിനിടെ സംസ്ഥാനത്ത് വിവിധ ബൂത്തുകളിലായി മരിച്ചവരുടെ എണ്ണം പത്തായി. വോട്ട് ചെയ്യാനെത്തി വരിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. വടകര ചോക്ലിയില്‍ കാഞ്ഞിരത്തിൻ കീഴിൽ മൂടോളി വിജയി (65), വൈക്കം തൃക്കരായിക്കുളം റോസമ്മ ഔസേഫ്(84), ആലപ്പുഴ മാവേലിക്കര കണ്ടിയൂർ യുപി സ്കൂളിൽ മറ്റം വടക്ക്, പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ(74) , കാസർകോട് പുല്ലൂരിൽ സ്വദേശി കെ.ആർ. ബാബു, തലശ്ശേരിയിൽ മുസ്‍ലിം ലീഗ് പ്രാദേശിക നേതാവ് എ.കെ. മുസ്തഫ(52). തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാർ, കൊല്ലം കിളികൊല്ലൂരിൽ ഇരവിപുരം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (പുരുഷൻ-63), വയനാട് അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64), കാലടിയിൽ പാറപ്പുറം കുമാരനാശാൻ സ്മാരക എൽപിഎസ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂർ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാക്കുട്ടി (87). പത്തനംതിട്ട റാന്നി പേഴുംപാറ…