സംവിധായകന്‍റെ മോശം പെരുമാറ്റത്തെ എതിര്‍ത്തു ; ഉപ്പും മുളകില്‍ നിന്നും നീലുവിനെ പുറത്താക്കി

സംവിധായകന്‍റെ മോശം പെരുമാറ്റത്തെ എതിര്‍ത്തു ; ഉപ്പും മുളകില്‍ നിന്നും നീലുവിനെ പുറത്താക്കി l Nisha sarang was removed from serial uppum mulakum l Rashtrabhoomi

സംവിധായകന്‍റെ മോശം പെരുമാറ്റത്തെ എതിര്‍ത്തു ; ഉപ്പും മുളകില്‍ നിന്നും നീലുവിനെ പുറത്താക്കി കുടുംബ സീരിയല്‍ ആയ ഉപ്പും മുളകും എന്ന പരമ്പരയില്‍ നിന്നും തന്നെ ഒഴിവാക്കിയതായി നിഷാ സാരംഗ്. ഈ പരമ്പരയില്‍ നീലു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ വളരെ ഗുരുതര ആരോപണമുന്നയിച്ച നിഷ ഇനി ഈ സീരിയലിലേക്ക് ഇല്ലെന്നും അറിയിച്ചു. പരമ്പരയുടെ സംവിധായകനായ ഉണ്ണികൃഷ്ണന്‍ പലപ്പോഴും തന്നോട് വളരെ മോശമായി പെരുമാറിയിട്ടുണ്ട്. ഇതിനെ താന്‍ ശക്തമായി എതിര്‍ത്തിരുന്നു. ലോക്കെഷനിലും പുറത്തും ഇയാള്‍ പലതവണ തന്നെ ശല്യം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യം താന്‍ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരെയും ഭാര്യയെയും അറിയിച്ചിരുന്നു. ചില മാധ്യമങ്ങളിലൂടെ പല അപവാദങ്ങളും തന്നെക്കുറിച്ച് ഉണ്ണികൃഷ്ണന്‍ പറഞ്ഞു പരത്തി. താന്‍ വിവാഹം കഴിക്കാതെ താമസിക്കുന്ന സ്ത്രീയാണെന്നും സെറ്റില്‍ വെച്ച് ലിവിംഗ് ടുഗദര്‍ എന്ന് പറഞ്ഞു പരിഹസിക്കാറുണ്ടെന്നും നിഷ റിപ്പോര്‍ട്ടര്‍…

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ കുരുക്കില്‍ നിന്ന് ഊരാ കുരുക്കിലേക്ക് ; ജലന്ധര്‍ രൂപതയിലെ വൈദികന്‍റെ വെളിപ്പെടുത്തല്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു. എന്നാല്‍ രൂപതയില്‍ അഡ്മിനിസ്ട്രേറ്റ് ഭരണം നില നിര്‍ത്തി. ഫാദര്‍ മാത്യു കൊക്കാണ്ടത്തിനാണ് ചുമതല. ഫാദര്‍ ജോസഫ് തെക്കുംപുറം, ഫാദര്‍ സുബിന്‍ തെക്കേടത്ത് എന്നിവരും സമതിയില്‍ ഉണ്ടാകും. ദൈവത്തിന് എല്ലാം കൈമാറുന്നുവെന്നാണ് ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് സമരപ്പന്തലില്‍ ആഹ്ലാദപ്രകടനമാണ്. സമ്മര്‍ദ്ദം മൂലമാണ് ബിഷപ്പ് സ്ഥാനമൊഴിഞ്ഞതെന്നും ഇപ്പോഴും പൂര്‍ണമായ വിജയത്തില്‍ എത്തിയിട്ടില്ലെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. നടപടി ബിഷപ്പ് കേരളത്തിലേയ്ക്ക് എത്തുന്നതിന് മുമ്പാണ്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റി. വാട്‌സാപ്പിലൂടെയും പഞ്ചാബ് പോലീസ് മുഖേനയുമാണ് ബിഷപ്പിന് നോട്ടീസ് കൈമാറിയത്. 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യം അടക്കമുള്ള കാര്യങ്ങളില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് രൂപത അധികൃതര്‍ വ്യക്തമാക്കി.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ കുരുക്കില്‍ നിന്ന് ഊരാ കുരുക്കിലേക്ക് ; ജലന്ധര്‍ രൂപതയിലെ വൈദികന്‍റെ വെളിപ്പെടുത്തല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുരുക്കില്‍ നിന്ന് ഊരാ കുരുക്കിലേക്ക്. കാമപൂർത്തിക്ക് കന്യാസ്ത്രീകളെ ഉപയോഗിക്കുന്ന ബിഷപ്പ് രാത്രിയായാല്‍ അശ്ലീല സന്ദേശങ്ങളാണ് കന്യാസ്ത്രീകള്‍ക്ക് അയക്കുന്നത്. എന്റെ മുത്തേ, എന്റെ മുത്തൊറങ്ങിയോ, എന്റെ മുത്തിന്റെ കൈ എവിടെയാ, ഇപ്പോള്‍ എവിടെയാണ് കിടക്കുന്നത് ഈ വക ചോദ്യങ്ങളാണ് ബിഷപ്പ് മെസ്സജയച്ച് ചോദിക്കുകയെന്നും വൈദികന്‍ പറയുന്നു. പല കന്യാസ്ത്രീകളും ബിഷപ്പിന്റെ നോട്ടത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ട്. ബിഷപ്പിന് എതിരായ പരാതികള്‍ പുറത്ത് വരാത്തത് അധികാരികളോടുള്ള ഭയം മൂലമാണെന്നും വൈദികന്‍ പറയുന്നു. ആരോപണ വിധേയനായ ബിഷപ്പിന് എതിരെ ഇതുവരേയും ഒരു നടപടി പോലും സഭ എടുത്തിട്ടില്ല. നിസഹായരായ കന്യാസ്ത്രീകളെ അതിക്രമിച്ച് കീഴ്‌പ്പെടുത്തി സ്വന്തം ഇംഗിതങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ബിഷപ്പ് ചെയ്യുന്നത്. താല്‍പര്യക്കാരെ ബിഷപ്പ് സംരക്ഷിക്കുകയും വഴങ്ങാത്തവരോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്നും…

ദമ്പതികളെ നഗ്​നരാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ പിടിയില്‍

ദമ്പതികളെ നഗ്​നരാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ പിടിയില്‍ l Dambathikale nagnarakky drishyam pakarthiya prathikal pidiyil l Rashtrabhoomi

ദമ്പതികളെ നഗ്​നരാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ പിടിയില്‍ ഉദയ്​പൂര്‍: ദമ്പതികളെ നഗ്​നരാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. ഹരീഷ്​, ലാല്‍റാം എന്നിവരാണ്​ അറസ്​റ്റിലായത്​. രാജസ്​ഥാന്‍ ഉദയ്​പൂരിലെ സരേ ഖുര്‍ദ്​ ഗ്രാമത്തില്‍ വെള്ളിയാഴ്​ചയായിരുന്നു സംഭവം. രാംലാല്‍ ഗമേട്ടി എന്നയാളെയും ഭാര്യയേയുമാണ്​ നഗ്​നരാക്കി നടത്തിയത്​.ഭാര്യയുടെ മുന്‍ ഭര്‍ത്താവാണ് ഇതിനു പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികളില്‍ വിരോധം ഉള്ള ചിലരും തരു എന്നയാളെ പിന്താങ്ങിയതായി സൂചനകള്‍. യുവാവിനേയും യുവതിയേയും വടി ഉപയോഗിച്ച്‌​ മര്‍ദിക്കുകയും നഗ്​നരാക്കി പരേഡ്​ ചെയ്യിക്കുകയുമായിരുന്നു. 20 വയസുള്ള യുവതി അക്രമികളുടെ ലൈംഗികാതിക്രമത്തിന്​ ഇരയാവുകയും ചെയ്​തു. തരു എന്നയാളും മറ്റു ചിലരും വീട്ടില്‍ അതിക്രമിച്ചു കയറി തങ്ങളെ അവഹേളിക്കുകയും വസ്​ത്രങ്ങള്‍ വലിച്ചു കീറി നഗ്​നരാക്കി നടത്തിക്കുകയും ചെയ്​തതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ രാംലാല്‍ ഗമേട്ടി വിശദീകരിക്കുന്നു. തരു, ലാല്‍റാമി​​െന്‍റ ഭാര്യ എന്നിവരാണ് കേസിലെ മറ്റു​ പ്രതികള്‍​.മുന്‍ ഭര്‍ത്താവ്…

അവസരത്തിന് കൂടെകിടക്കണം ; പലര്‍ക്കെതിരെയും തെളിവുകളുണ്ട് : പാര്‍വതി

അവസരത്തിന് കൂടെകിടക്കണം ; പലര്‍ക്കെതിരെയും തെളിവുകളുണ്ട്… പീഡിപ്പിച്ചത് സഹപ്രവര്‍ത്തകര്‍ തന്നെ : തുറന്നടിച്ച്‌ പാര്‍വതി സിനിമാ മേഖലയിലെ വിവാദങ്ങള്‍ കൊഴുക്കുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് മലയാള സിനിമാ മേഖലയിലെ പല ദുഷ് പ്രവണതകളും പുറത്തു വരാന്‍ തുടങ്ങിയത്. നടി പാര്‍വതി തുടങ്ങിവെച്ച മീ ടൂ കാമ്പയിന്‍ ആണ് ആദ്യത്തേത്. തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറയുവാന്‍ പാര്‍വതി തയ്യാറായി. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ പലരുടെയും കൂടെ കിടക്കനമെന്നത് ഒരു അവകാശം പോലെ ചോദിക്കുന്നവര്‍ സിനിമയില്‍ ഉണ്ടെന്ന് പാര്‍വതി വെളിപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു.മലയാള സിനിമാ മേഖലയില്‍ ഉടലെടുത്തിരിക്കുന്ന പുതിയ പ്രതിസന്ധിക്കിടയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് പാര്‍വതി.മാതൃഭൂമി ദിനപത്രത്തില്‍ താരങ്ങളും താഴെയുള്ള ഉറുമ്പുകളും എന്ന ലേഖനത്തിലാണ് തനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുന്നത്. പാര്‍വതി പറയുന്നത് ഇങ്ങനെ: “എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലോക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു…

റേഷന്‍ കാര്‍ഡ്‌ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എങ്കില്‍ ഇനി മുതല്‍ ഏതു സ്ഥലത്ത് നിന്നും ഇഷ്ടമുള്ള കടയിൽനിന്ന‌് റേഷന്‍ വാങ്ങാം

തിരുവനന്തപുരം : ആധാർ നമ്പർ ലിങ്ക‌് ചെയ‌്ത റേഷൻ കാർഡു ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഇഷ്ടമുള്ള റേഷൻകടയിൽനിന്ന‌് സാധനങ്ങൾ വാങ്ങാം. താമസം മാറുന്നതിനനുസരിച്ച‌് കാർഡ‌് മാറ്റേണ്ട. കൊല്ലത്ത് താമസിക്കുന്ന ഒരാൾ തിരുവനന്തപുരത്ത‌് ജോലിക്ക‌് വന്നാൽ നാട്ടിലെ കാർഡുപയോഗിച്ച‌് തൊട്ടടുത്ത റേഷൻ കടയിൽനിന്ന‌് സാധനങ്ങൾ വാങ്ങാം. റേഷൻ കാർഡ‌് ആധാർ നമ്പരുമായി ബന്ധിപ്പിച്ചവർക്കേ സൗകര്യം ഉപയോഗിക്കാനാകൂ. ആധാർ ലിങ്കിങ്ങിനുള്ള സൗകര്യം ഇപ്പോൾ കടകളിലുണ്ട‌്. വീടിനടുത്ത‌് റേഷൻഷോപ്പ‌് തുറന്നില്ലെങ്കിലോ, തിരക്കാണെങ്കിലോ അടുത്ത കടയിൽ പോയി സാധനം വാങ്ങാം. നല്ല പെരുമാറ്റം ലഭിക്കുന്നില്ലെങ്കിൽ അത്തരം കടകളെയും ഒഴിവാക്കാം.ഈ സൗകര്യം മുമ്പേയുണ്ടെങ്കിലും ആരും പൊതുവേ ഉപയോഗിക്കാറില്ല. ഇതേ തുടർന്ന‌് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഉദ്ദേശിച്ച‌് ഭക്ഷ്യ പൊതുവിതരണവകുപ്പ‌് ഉത്തരവിറക്കി.സംസ്ഥാനത്ത‌് ഒന്നര ലക്ഷംപേർ നിലവിൽ പോർട്ടബിൾ സൗകര്യം ഉപയോഗപ്പെടുത്തി. സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ സിവിൽ സപ്ലൈസ‌് ഡയറക്ടർക്ക‌്…

പുതിയ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ജെ ഇ ഇ, നീറ്റ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം

പുതിയ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ജെ ഇ ഇ, നീറ്റ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം l New agency for entrance exam l Rashtrabhoomi

പുതിയ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ജെ ഇ ഇ, നീറ്റ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം ബിരുദാനന്തര എൻജിനീയറിംഗ് കോഴ്സുകൾക്ക് വേണ്ടിയുള്ള ജെ ഇ ഇ, മെഡിക്കൽ കോഴ്സുകള്‍ക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ നെറ്റ് പരീക്ഷകളുടെ നടത്തിപ്പും ഇനി മുതല്‍ ദേശീയ ടെസ്റ്റിങ്​ ഏജന്‍സി (എന്‍.എ.ടി) നടത്തുമെന്ന്​ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ്​ ജാവദേക്കര്‍ അറിയിച്ചു. 2019 മുതല്‍ ഈ ഏജന്‍സിയാണ് ഈ പരീക്ഷ നടത്തുന്നത്. എഐസിടിഇ എംബിഎ പ്രവേശനത്തിനായി നടത്തുന്ന സി മാറ്റ് പരീക്ഷയും ഇനി പുതിയ ഏജന്‍സി ഏറ്റെടുക്കും.അന്താരാഷ്ട്ര നിലവാരത്തിലേക്ക് പരീക്ഷകളെ ഉയര്‍ത്തുവാനാണ് പുതിയ ഏജന്‍സിയെ ഏല്‍പ്പിച്ചത്. ജെ ഇ ഇ (മെയിന്‍സ്), നീറ്റ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം നടത്തും. ജെ ഇ ഇ (മെയിന്‍സ്) ജനുവരിയിലും ഏപ്രിലിലുമായിരിക്കും. നീറ്റ് പരീക്ഷയും ഫെബ്രുവരിയിലും…

കുറിതൊട്ട് അഭിനയിച്ച പെണ്‍കുട്ടിയെ മദ്രസയില്‍ നിന്നും പുറത്താക്കിയെന്ന് പിതാവ്

കുറിതൊട്ട് അഭിനയിച്ച പെണ്‍കുട്ടിയെ മദ്രസയില്‍ നിന്നും പുറത്താക്കിയെന്ന് പിതാവ് l Penkuttiye madrsayil ninnum purathakki l Rashtrabhoomi

കുറിതൊട്ട് അഭിനയിച്ച പെണ്‍കുട്ടിയെ മദ്രസയില്‍ നിന്നും പുറത്താക്കി ; കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യമെന്ന് പിതാവ് ഷോര്‍ട്ട് ഫിലിമില്‍ പോട്ട് തൊട്ട് അഭിനയിച്ചതിന് പെണ്‍കുട്ടിയെ മദ്രസയില്‍ നിന്നും പുറത്താക്കി. പെണ്‍കുട്ടിയുടെ പിതാവ് ഉമ്മര്‍ മലയില്‍ തന്‍റെ ഫേസ് ബൂക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പഠനത്തിലും കലാപരമായ കഴുവുകളിലും ഏറെ മികവ് പുലര്‍ത്തിയ കുട്ടിയാണ് മകള്‍ ഹെന്ന. അതുകൊണ്ടാണ് അഭിനയിക്കാന്‍ അനുവദിച്ചത്. മകളെ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അനുവദിച്ചതാണ് മദ്രസയില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് ഉമ്മര്‍ ഫേസ് ബുക്ക്‌ കുറിപ്പില്‍ പറയുന്നു. പോട്ട് തൊട്ട് ഹിന്ദു പെണ്‍കുട്ടിയായി അഭിനയിച്ചതിനാണ് തന്‍റെ മകളെ മദ്രസയില്‍ നിന്നും പുറത്താക്കിയതെന്ന ഉമ്മറിന്റെ ഫേസ് ബുക്ക്‌ വാദപ്രതിവാദങ്ങളും പ്രതികരണങ്ങളും നിറയുകയാണ്. ഫേസ് ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം മകൾ ഹെന്ന മലയിൽ (ഒരുഷോർട് ഫിലിം കോസ്റ്റൂമിൽ) പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ…

കുടുംബത്തിന്‍റെ കൂട്ടമരണത്തില്‍ ദുരൂഹത

കുടുംബത്തിന്‍റെ കൂട്ടമരണത്തില്‍ ദുരൂഹത l Delhi family death case l Rashtraboomi

കുടുംബത്തിന്‍റെ കൂട്ടമരണത്തില്‍ ദുരൂഹത ; ദൈവം രക്ഷിക്കും എന്നാല്‍ കർമങ്ങൾ കൃത്യമായി ചെയ്യണമെന്ന് കുറിപ്പിൽ ദില്ലി; മന്ത്രവാദത്തിൽ വിശ്വസിച്ച കുടുംബാംഗങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്ത പെൺകുട്ടിയുടെ വിവാഹം നവംബറിൽ നടക്കാനിരിക്കെയാണ്  ഈ ദാരുണ സംഭവം. കൂട്ട മരണത്തില്‍ ആൾ ദൈവങ്ങൾക്ക് പങ്കു ഉണ്ടോ എന്ന് പോലിസ് സംശയിക്കുന്നു. പോലീസ് കണ്ടെടുത്ത ഡയറയിലും കുറിപ്പുകളിലും മോക്ഷ പ്രാപ്തിക്കായി ചെയ്യേണ്ട ആചാരങ്ങളെ കുറിച്ചും അനുഷിക്കേണ്ട കര്‍മ്മങ്ങളെ കുറിച്ചും സൂചിപ്പിക്കുന്നു. മന്ത്രവാദത്തില്‍ ഈ കുടുംബം വിശ്വസിക്കുന്നുന്നതിന്റെ തെളിവാണീ ഡയറിക്കുറിപ്പുകളെന്ന് പോലിസ് പറയുന്നു. കുറിപ്പ് ഇപ്രകാരം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒന്നിലാണ് കർമം ചെയ്യേണ്ടത്. കർമങ്ങൾ ചെയ്യുന്ന ദിവസം വീട്ടിൽ ആഹാരം പാകം ചെയ്യാൻ പാടില്ലെന്നും കുറിപ്പിൽ പറയുന്നു. അനുഷ്ഠാനം നടക്കുന്ന സമയത്ത് ഫോണുകൾ…

കെവിന്‍റെ കൊലപാതകം : നീനു ആത്മഹത്യക്ക് ശ്രമിച്ചെന്ന് രെഹ്ന ; ആരോപണങ്ങള്‍ തള്ളി നീനു

കെവിന്‍റെ കൊലപാതകം : നീനു ആത്മഹത്യക്ക് ശ്രമിച്ചെന്ന് രെഹ്ന ; ആരോപണങ്ങള്‍ തള്ളി നീനു l Kevin murder case rehna statement l Rashtabhoomi

കെവിന്‍റെ കൊലപാതകം : നീനു ആത്മഹത്യക്ക് ശ്രമിച്ചെന്ന് രെഹ്ന ; ആരോപണങ്ങള്‍ തള്ളി നീനു തിരുവനന്തപുരം : കെവിന്‍ ജോസഫിന്റെ കൊലപാതകത്തില്‍ നീനുവിന്റെ അമ്മ രഹ്ന തുടക്കം മുതലേ സംശയിക്കപ്പെടുന്ന കൂട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പോലീസ് കേസില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു.കെവിന്റെ ബന്ധു അനീഷാണ് രഹ്നയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസിന് മൊഴി നല്‍കിയത്. ഒളിവിലായ രഹനയെ കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയിലെടുത്തു.കോട്ടയം എസ്പി ഓഫീസിലാണ് പോലീസ് രഹ്നയെ ചോദ്യം ചെയ്തത്. ആറ് മണിക്കൂര്‍ നേരം പോലീസ് ഉദ്യോഗസ്ഥര്‍ രഹ്നയെ തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കാവുന്ന തരത്തിലുള്ളതൊന്നും രഹ്നയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ച് മണി വരെ നീണ്ടു.കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ…

അഭിമന്യുവിന്റെ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു

അഭിമന്യുവിന്റെ കൊലപാതകം : കുത്തിയ ആളെ തിരിച്ചറിഞ്ഞു l Abhimanyu murder case arrest l Rashtrabhoomi

അഭിമന്യുവിന്റെ കൊലപാതകം : കുത്തിയ ആളെ തിരിച്ചറിഞ്ഞു മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 15 പ്രതികളില്‍ ആരാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലയാളി യുടെ പേര് പൊലീസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കുമെന്നും. പ്രതികള്‍ കേരളം വിടാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പൊലീ സ് വ്യക്തമാക്കുന്നു. 15 പ്രതികളിൽ രണ്ട് മുഹമ്മദുമാർ ഉണ്ടെന്നും പൊലീസ് പറയുന്നു. ഒരാള്‍ കോളേജിലെ വിദ്യാര്‍ഥിയും മറ്റേയാള്‍ പുറത്തു നിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്ളയാളുമാണ്. കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. പുറത്തു നിന്ന് അക്രമികളെ വിളിച്ചുവരുത്തിയത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം കേസില്‍ ആറ് പേരെ കൂടി പൊലീസ് ഇന്ന്കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ…