KSRTC മിന്നല്‍ ബസ് നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങി

മിന്നല്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങിപനമരം:തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് മിന്നല്‍ ബസ്സാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ പനമരം പാലത്തിന് സമീപം നടയിലാണ് സംഭവം. അമിത വേഗത്തില്‍ എതിരെ വന്ന കാറിന് അരിക് നല്‍കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡരികിലെ ചാലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടത്തില്‍ ചില യാത്രികര്‍ക്ക് നിസാര പരുക്കേറ്റു.

കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി ഓണാഘോഷത്തിന് കോഴിക്കോട് കടപ്പുറത്ത് സുഹൃത്തുക്കളുമായി എത്തിയ വിദ്യാർത്ഥി തിരയിൽപ്പെട്ടു മരിച്ചു. കൊടുവള്ളി കളരാന്തിരി മുജീബിന്റെ മകൻ ആദിൽ അഫ്സാൻ (15) ആണ് മരിച്ചത്. ഇന്നലെ കോഴിക്കോട് ബീച്ചിൽ ലയൺസ് പാർക്കിനടുത്ത് തിരയിൽപ്പെട്ട് കാണാതായ ആദിൽ അഫ്സാന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്നലെ മുതൽ തിരച്ചിൽ നടത്തി വരികയായിരുന്നു.

പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കൾ ഇന്നും സ്മരണയിൽ

പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കൾ ഇന്നും സ്മരണയിൽ ഓണം എന്നും മനസ്സിലേക്ക് ഓടിയെത്തുന്ന മധുരം മാത്രം നിറഞ്ഞ ഒരനുഭവമാണ്. അതിന്റെ മാസ്മരികത വർണ്ണിക്കാനെളുപ്പമല്ല.’അത്തം’ നാൾ മുതൽ തന്നെ സ്കൂൾ ഒഴിവ് തുടങ്ങാത്തതെന്തെന്ന് കുഞ്ഞുമനസ്സിൽ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. മിക്കവാറും ‘മൂലം’ ആകുമ്പോഴേ സ്കൂൾ ഒഴിവ് തുടങ്ങാറുള്ളൂ…പാടത്തും പറമ്പിലുമായി പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കളും, ഓണപ്പൂക്കളും ഇന്നും സ്മരണയിൽ അതേ പുതുമയോടെ നിൽക്കുന്നു. കിഴക്കുഭാഗത്തെ പറമ്പുകളിൽ പൂക്കൾ പറിക്കാൻ കൂട്ടരുമൊത്ത് പോകുന്നതാണ് ഊഷ്മളമായ ഓർമ്മ.ചെമ്പരത്തിപ്പൂക്കൾ, തുമ്പപ്പൂക്കൾ,കോളാമ്പിപ്പൂക്കൾ,അരിപ്പൂവ്,സുന്ദരിപ്പൂവ്, ഇന്ന് എവിടെയും കണാനില്ലാത്ത കുറ്റിച്ചെടിയിലെ പച്ചതണ്ടിൽ ഉണ്ടാകുന്ന കുഞ്ഞുവൈലറ്റ് പൂക്കൾ… ഇവയെല്ലാം തേടി നടന്ന് കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന ആനന്ദം അതേ അളവിൽ ഇന്നില്ലെങ്കിലും ഒരു മിന്നലായെങ്കിലും മനസ്സിൽ തെളിയാറുണ്ട്.ബാല്യത്തിലെ ഈ നിഷ്കളങ്കമായ ഓർമ്മകൾ ദൈവത്തിന്റെ സാമീപ്യമാണ്.ഇന്നും ഓർത്തെടുക്കുമ്പോൾ ആ സാമീപ്യം ഞാൻ അനുഭവിക്കാറുണ്ട്. ഉച്ചകഴിഞ്ഞ് സദ്യക്ക് ശേഷം വീട്ടിലെ ബന്ധുക്കളും എല്ലാവരുംകൂടി വീടിന്റെ…

ഇനി മുതല്‍ കേസിന്റെ പുരോഗതി പരാതിക്കാരന് തല്‍സമയം അറിയാം; സംവിധാനമൊരുക്കി കേരള പോലീസ്

ഇനിമുതല്‍ കേസിന്റെ പുരോഗതി പരാതിക്കാരന് തല്‍സമയം അറിയാം; സംവിധാനമൊരുക്കി കേരള പോലീസ് കേസിന്റെ പുരോഗതി തല്‍സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനമൊരുക്കി കേരള പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുന്നത് വരെ അല്ലെങ്കില്‍ പ്രതിയെ വെറുതെ വിടുന്നതുവരെയുള്ള വിവരങ്ങള്‍ പരാതിക്കാരന്റെ മൊബൈലില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പോലീസ് രൂപം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് അറിയിച്ചത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റം നോഡല്‍ ഓഫീസറും ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയുമായ പി.പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. കേസിന്റെ പുരോഗതി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഈ നടപടിയിലൂടെ പൂര്‍ത്തീകരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി പരാതി നല്‍കുമ്പോള്‍ തന്നെ…

മോഹനൻ വൈദ്യരുടെ ആശുപത്രി അടച്ചുപൂട്ടാൻ നിർദേശം

ആലപ്പുഴ: വിവാദ നായകനായ മോഹനൻ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാൻ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. അശാസ്ത്രിയമായ ചികിത്സാ രീതികൾ ആശുപത്രിയിൽ നടക്കുന്നു എന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ തുടർന്നാണ് നടപടി. ഇന്ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പായി പ്രവർത്തനം അവസാനിപ്പിക്കണം എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകുകയായിരുന്നു. ആശുപത്രിക്ക്‌ എതിരെ ആയുർവേദ മെഡിക്കൽ അസോയിയേഷൻ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. പല തരത്തിലുള്ള അശാസ്‌ത്രീയ ചികിത്സ നടത്തുന്ന മോഹനൻ വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകുകയായിരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന മോഹനന്‍ നായര്‍ക്കെതിരെ…

യുഎന്‍എ സാമ്പത്തീക തട്ടിപ്പ് : ജാസ്മിന്‍ ഷാ രാജ്യം വിട്ടെന്ന് സംശയം

തിരുവനന്തപുരം: സാമ്പത്തീക തട്ടിപ്പ് കേസില്‍ ജാസ്മിൻ ഷാ രാജ്യം വിട്ടെന്ന് സംശയം. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ രാജ്യം വിട്ടതായി സൂചന.യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് ജാസ്മീന്‍ ഷാ, ഷോബിജോസ്, നിധിന്‍ മോഹന്‍, ജിത്തു പി ഡി എന്നിവര്‍ക്കെതിരേയാണ് കേസ് അന്വേഷിക്കുന്ന സംഘം കേസെടുത്തത്. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയിലാണ് നടപടി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സമിതിയുടെ അക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ 2017 മുതല്‍ 2019 ജനുവരി 19 വരെ മൂന്ന് കോടി 71 ലക്ഷം രൂപ ഉണ്ടായിരുന്നു. പലപ്പോഴായി ഇതില്‍ നിന്നം വന്‍തുക പിന്‍ വലിച്ചെന്നാണ് ആരോപണം. ജാസ്മിന്‍ഷാ രാജ്യം വിട്ടെന്നാണ് സംശയം. സംസ്ഥാന കമ്മറ്റിയംഗമായിരുന്ന ആളാണ് പ്രതിപട്ടികയിലുള്ള ഷോബി ജോസ്, ജാസ്മിന്‍ ഷായുടെ ഡ്രൈവറായിരുന്ന…

മില്‍മ പാലും മറ്റ് പാല്‍ ഉല്‍പന്നങ്ങളും ഓൺലൈൻ വഴി വീട്ടിലെത്തും

ഇനി മുതൽ മില്‍മ പാലും മറ്റ് പാല്‍ ഉല്‍പന്നങ്ങളും കൊച്ചിയില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാവും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ. രാജു ഇന്ന് നിര്‍വ്വഹിക്കും. മൈബൈല്‍ അപ്ലിക്കേഷന്‍ വഴി മില്‍മ പാലും പാല്‍ ഉല്‍പന്നങ്ങളും ആവശ്യാനുസരണം ഓര്‍ഡര്‍ ചെയ്യാനുള്ള സൌകര്യം ഇന്ന് മുതല്‍ കൊച്ചിയില്‍ ലഭ്യമാവും. എ.എം നീഡ്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ പണമടച്ച് മില്‍മ ഉല്‍പന്നങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ബുക്ക് ചെയ്യുന്ന ഉല്‍പന്നങ്ങള്‍ രാവിലെ അഞ്ച് മണിക്കും എട്ട് മണിക്കും ഇടയില്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തും. കൂടാതെ ഇതിന് പ്രത്യേകമായ ഫീസുകള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. അദ്യഘട്ടത്തില്‍ ഇടപ്പള്ളി, കലൂര്‍, കളമശ്ശേരി, പാലാരിവട്ടം, വൈറ്റില, തൃപ്പുണിത്തുറ, കാക്കനാട്, പനമ്പള്ളി നഗര്‍, തേവര എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ സൌകര്യം ലഭ്യമാവും. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.രാജു…

മഞ്ഞപ്പിത്ത ഭീതിയിൽ പത്തനംതിട്ട

മഞ്ഞപ്പിത്ത ഭീതിയിൽ പത്തനംതിട്ട, പത്തനംതിട്ട ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. മഴയ്ക്ക് ശേഷമാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിര്‍ദേശം നല്‍കി കഴിഞ്ഞു. കൂടാതെ മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് മഞ്ഞപിത്തം പകരുന്നത്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ചർദ്ദി എന്നിവയാണ് അസുഖത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതും രോഗ ലക്ഷണമാണ്. മനുഷ്യ വിസർജ്യങ്ങളിൽ നിന്ന് രോഗാണുക്കൾ ഈച്ചകൾ ഉൾപ്പടെയുള്ളവ വഴി ആഹാരം സാധനങ്ങളിൽ എത്താനും സാധ്യതയേറെയാണ്.

ഇന്നു മുതൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വിതരണം

ഇന്നു മുതൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വിതരണം ചെയ്യും. സർക്കാർ നൽകുന്ന തുകയിൽ 4 കോടിയുടെ കുറവുള്ളതിനാൽ മുഴുവൻ പേർക്കും ശമ്പളം ലഭിക്കില്ല. ബോണസ് ലഭിക്കണമെങ്കിൽ സർക്കാർ കനിയണം. കൂടാതെജീവനക്കാരെ തഴഞ്ഞ് ഡപ്യൂട്ടേഷനിൽ വന്ന വിജിലൻസ് എസ്പി.ക്ക് മാത്രം ശമ്പളം നൽകിയ നടപടിയിൽ കെ.എസ്.ആർ.ടി.സി എം.ഡിയോട് ഗതാഗത മന്ത്രി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഫേസ്ബുക്കിലൂടെയാണ് ശമ്പളം നൽകുമെന്ന് എം.ഡി അറിയച്ചത്. 80 കോടി രൂപ വേണം ശമ്പളം നൽകാൻ. ഇതിൽ ഇരുപത് കോടി സർക്കാരാണ് നൽകുന്നത്. എന്നാൽ 16 കോടി മാത്രമാണ് ലഭ്യമായത്. ശമ്പളം വൈകിയതിൽ പ്രതിഷേധിച്ച് കെ എസ്റ്റി എംപ്ലോയീസ് സംഘ് ചീഫ് ഓഫീസ് ഉപരോധിച്ചു. എന്നാൽ ബോണസിന്റെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണം. കിട്ടാനുള്ള 4 കോടിയും ബോണസിനായുള്ള 30 കോടിയും അനുവദിക്കണമെന്നഭ്യർത്ഥിച്ച് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ബേക്കറിയിൽ അമ്പലപ്പുഴ പാൽപായസമെന്ന പേരിൽ പായസവിൽപ്പന ; വ്യാജനെതിരെ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

ചെങ്ങന്നൂർ: ബേക്കറിയിൽ അമ്പലപ്പുഴ പാൽപായസമെന്ന പേരിൽ പായസവിൽപ്പന, അമ്പലപ്പുഴ പാൽപായസം എന്ന പേരിൽ പായസം സ്വകാര്യ ബേക്കറിയിൽ വിൽപ്പനയ്ക്ക് വച്ച് ഭക്തരെ പറ്റിക്കാൻ ശ്രമിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അമ്പലപ്പുഴ പാൽപ്പായസം എന്ന് പേര് ഉപയോഗിച്ച് പാൽപ്പായസം വിറ്റതിനാണ് തോംസൺ ബേക്കറി എന്ന സ്ഥാപനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തിയിരിയ്ക്കുന്നത്. തിരുവല്ല കടപ്പറ ജോളി ഫുഡ് പ്രോഡക്ട്സ് ആണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള തോംസണ്‍ ബേക്കറിയില്‍ ദിവസങ്ങളായി അമ്പലപ്പു‍ഴ പാല്‍പ്പായസം വിറ്റു വന്നത്. ഇത് സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പു‍ഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉദ്ദ്യോഗസ്ഥര്‍ ബേക്കറിയിലെത്തി പാല്‍പ്പായസം ആവശ്യപ്പെട്ടിരുന്നു. ആദ്യം പാല്‍പ്പായസം നല്‍കാന്‍ വിസമ്മതിച്ച ബേക്കറി ജീവനക്കാര്‍ പിന്നീട് 175 രൂപ വില ഈടാക്കി പായസം നല്‍കി. കൂടാതെ വിജിലന്‍സ് വിഭാഗവും പരിശോധന നടത്തി തട്ടിപ്പ് മനസ്സിലാക്കിയ ശേഷം വിഷയം…