BREAKING NEWS: ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു ന്യൂദല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഇന്ന് പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു അന്ത്യം. എയിംസിലായിരുന്നു അന്ത്യം. അറുപത്തിയാറു വയസ്സായിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഈ മാസം ഒന്‍പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹര്‍ഷവര്‍ദ്ധന്‍, പീയുഷ് ഗോയല്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ ആശുപത്രിയിലെത്തി അദ്ധേഹത്തെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായതിനാല്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

കനത്ത മഴ തുടരുന്നു: അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴ തുടരുന്നു: അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നും നാളെയും വടക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഒരാള്‍ മരിച്ചു. ലോഗോ ജങ്ഷനില്‍ കബീറിന്റെ മകന്‍ റാഫി (14) യാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. അതേസമയം, രാവിലെ ഫോര്‍ട്ടുകൊച്ചി കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വെള്ളിയാഴ്ച നീണ്ടകരയ്ക്കടുത്ത് വള്ളംമറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇടുക്കിയില്‍ ഇന്നും, നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ നിന്നുള്ള കാറ്റ് സംസ്ഥാനത്തിന് കുറുകെ വീശിത്തുടങ്ങിയതോടെയാണ്, ദുര്‍ബലമായിരുന്ന മഴയുടെ ഗതിമാറിയത്. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയും ഇപ്പോള്‍ കേരളത്തിനു…

കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. പശ്ചിമബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 18ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 17ന് ഇടുക്കി, മലപ്പുറം ജില്ലകളിലും ജൂലൈ 18ന് എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 19ന് എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്,…

പുതിയ നാണയങ്ങള്‍ ഉടനെ പുറത്തിറക്കും

തന്റെ ആദ്യത്തെ ബജറ്റ് അവതരണത്തിനിടെ പുതിയ നാണയങ്ങള്‍ ഉടനെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അന്ധരായവര്‍ക്ക് എളുപ്പം തിരിച്ചറിയുന്ന രീതിയിലാണ് നാണയങ്ങള്‍ രൂപകല്‍പന ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുതിയ 1, 2, 5, 10 , 20 രൂപ നാണയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇതുവരെയും ഇവ വിനിമയത്തിന് എത്തിയിരുന്നില്ല. എന്നാല്‍ നാണയങ്ങള്‍ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ദേശീയ ഡിസൈന്‍ കേന്ദ്രം (എന്‍.ഐ.ഡി.), സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവയാണ് നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. ചെറിയ തുകയില്‍നിന്ന് വലുതിലേക്ക് പോകുമ്പോള്‍ വലിപ്പവും ഭാരവും കൂടുതലാണ്. ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്റെ രൂപം. മറ്റു നാണയങ്ങളെല്ലാം വൃത്താകൃതിയിലാണ്. 27 മില്ലിമീറ്റര്‍…

കൂട്ടുകാരിയെ മുക്കിക്കൊന്നു; എട്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ അറസ്റ്റില്‍

കൂട്ടുകാരിയെ മുക്കിക്കൊന്നു; എട്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ അറസ്റ്റില്‍ കൂട്ടുകാരിയെ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ എട്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ അറസ്റ്റില്‍. ചെന്നൈ മാങ്ങാട് ശിക്കരായപുരം ക്വാറിയില്‍ ഈ മാസം ഏഴിനാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ സൗമ്യയെ (25) മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ട്രത്തൂര്‍ സ്വദേശികളായ സുധ എന്ന ശങ്കര്‍ (23), ശ്രിയ എന്ന സെല്‍വമണി (24), വാസന്തി (24), റോസ് എന്ന വിനോദിനി (25), ആരതി എന്ന വെങ്കിടേശന്‍ (26), ദിവ്യ എന്ന സാദിക്ക് (25), മനീഷ എന്ന മനോജ് (23) എന്നിവരാണ് അറസ്റ്റിലായത്. മുങ്ങി മരണമാണെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഒരുമിച്ച് താമസിക്കുന്ന വീട്ടിലുണ്ടായ പ്രശ്നങ്ങളാണ് സൗമ്യയുടെ കൊലപാതകത്തിന് കാരണമായത്. മുറിയിലെ വഴക്കുകള്‍ ഇവരുടെ ഇടനിലക്കാരായ ഗണപതി, മഹാ എന്നീ രണ്ടു പേരെ സൗമ്യ അറിയിച്ചു. ഇതോടെയാണ് സൗമ്യയെ കൊലപ്പെടുത്താന്‍…

മാതാപിതാക്കള്‍ ശകാരിച്ചു: പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചു

മാതാപിതാക്കള്‍ ശകാരിച്ചു: പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചു മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചു. പാല ഉഴവൂര്‍ സ്വദേശിയായ 16കാരനാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സ്‌കൂള്‍ വളപ്പിലെ നെല്ലിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥി പഠനത്തില്‍ ശ്രദ്ധിക്കാതെ കൂട്ടുകൂടി നടക്കുന്നെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ശകാരിച്ചതിനാണ് ജീവനൊടുക്കിയത്. മദ്യപിച്ചെത്തിയ പിതാവുമായി വിദ്യാര്‍ഥി വാക്കുതര്‍ക്കമുണ്ടാക്കിയിരുന്നെന്നും ഇതോടെ പാലായിലെ അമ്മവീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് ബുധനാഴ്ച രാത്രിയോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്നുമാണ് പൊലീസ് പറയുന്നത്. വീട്ടില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇടക്കോലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പത്താം ക്ലാസുവരെ കുട്ടി ഇവിടെയാണ് പഠിച്ചത്. രാവിലെ സ്‌കൂളിലെത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരാണ് മൃതദേഹം ആദ്യം കണ്ടത്.

കാന്‍സറില്ലാത്ത യുവതിയ്ക്കു കീമോ നല്‍കിയ സംഭവം; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസെടുത്തു

കാന്‍സറില്ലാത്ത യുവതിയ്ക്കു കീമോ നല്‍കിയ സംഭവം; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസെടുത്തു കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും രണ്ട് സ്വകാര്യ ലാബുകള്‍ക്കും എതിരെയാണ് കേസെടുത്തത്. ഡോ. രഞ്ജിന്‍, ഡോ. സുരേഷ്‌കുമാര്‍, ലാബുകളായ സിഎംസി, ഡയനോവ എന്നിവയ്‌ക്കെതിരെയാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 336,337 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്. ആലപ്പുഴ കുടശനാട് സ്വദേശി രജനിയുടെ പരാതിപ്രകാരമാണ് കേസ്. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതിക്ക് കീമോ തെറാപ്പി നല്‍കിയത്. ഫെബ്രുവരിയിലാണ് മാറിടത്തിലെ മുഴയുമായി രജനി മെഡിക്കല്‍ കോളേജിലെത്തിയത്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോ ചെയ്ത രോഗിക്ക് അപൂര്‍വ്വമായ രോഗാവസ്ഥയായിരുന്നു എന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. അതിനാലാണ്…

ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടര്‍ തുറക്കും; മുന്നറിയിപ്പ്

ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടര്‍ തുറക്കും; മുന്നറിയിപ്പ് 24 മണിക്കൂറിനകം കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് മുന്നറിയിപ്പ്. പിവിഐപി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എന്‍ജിനിയറാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡാം തുറക്കുന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതുകൊണ്ട് ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.

മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ കൈക്കലാക്കി: പരാതിപ്പെട്ടപ്പോള്‍ ഭീഷണിയും

അപകടത്തില്‍പ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ കൈക്കലാക്കി: പരാതിപ്പെട്ടപ്പോള്‍ ഭീഷണിയും അപകടത്തില്‍പ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ എടുത്തതായി പരാതി. ആലപ്പുഴ നോര്‍ത് സി.ഐ രാജ്കുമാറിനെതിരെ തഴക്കര മുട്ടത്തയ്യത്ത് കോളനിയില്‍ എം.ഗിരീഷ് മുഖ്യമന്ത്രിയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

കുട്ടികളുടെ സുരക്ഷ: മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ച് കേരളാ പോലീസ്

സംസ്ഥാനത്തെ സ്‌കൂളുകള്‍ വ്യാഴാഴ്ച തുറക്കാനിരിക്കേ, കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന പോലീസ് മാര്‍ഗ്ഗരേഖ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍) തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച ചെയ്തശേഷമാണ് മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ചത്. ഇതിന്റെ പൂര്‍ണ്ണരൂപം കേരളാ പോലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. മാര്‍ഗ്ഗരേഖയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ വിവരിക്കുന്നു. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങള്‍ക്ക് ഒരു തവണയെങ്കിലും പിഴയടയ്ക്കപ്പെട്ടയാളെ സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവറായി നിയോഗിക്കരുത്. ബസ് ഡ്രൈവര്‍ക്ക് ഹെവി വാഹനങ്ങള്‍ ഓടിച്ച് കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പരിചയവും സാധുവായ ലൈസന്‍സും ഉണ്ടായിരിക്കണം. സീബ്രാലൈന്‍ മുറിച്ചു കടക്കുക, ലെയ്ന്‍ തെറ്റിയോടിക്കുക, അനുവാദമില്ലാത്തവരെ ഉപയോഗിച്ച് വണ്ടി ഓടിപ്പിക്കുക എന്നീ കുറ്റങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണയിലേറെ പിഴയടയ്ക്കപ്പെട്ട ഡ്രൈവര്‍മാരെ ബസില്‍ നിയോഗിക്കാന്‍ പാടില്ല. എല്ലാ കൊല്ലവും ബസ് ഡ്രൈവറുടെ ആരോഗ്യപരിശോധനയും കാഴ്ചശക്തി പരിശോധനയും നടത്തുക. ബസില്‍ ജീവനക്കാരെ നിയോഗിക്കുന്നതിനു മുമ്പ് അവരുടെ പോലീസ് വെരിഫിക്കേഷന്‍…