സ്റ്റെന്റ് വിതരണം നിര്‍ത്തുന്നു: കോഴിക്കോട് മെഡി.കോളേജില്‍ ഹൃദയശസ്ത്രക്രിയ മുടങ്ങാന്‍ സാധ്യത

കോടികളുടെ കുടിശ്ശിക തീര്‍ക്കതിനാല്‍ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റെന്റിന്റെ വിതരണം നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നു. അതേസമയം സ്റ്റെന്റിന്റെ വിതരണം നിര്‍ത്തുന്നതോടെ മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ മുടങ്ങിയേക്കും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിതരണക്കാര്‍ ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കി. ഈ മാസം പത്തിനകം കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിലവില്‍ നല്‍കിയിട്ടുള്ള സ്റ്റെന്റ് തിരിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിണ്ട്. കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സ്റ്റെന്റ് നല്‍കിയതില്‍ 30 കോടിയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 16 കോടിയും കുടിശ്ശികയുണ്ട്. ട്രൈബല്‍ ഫണ്ട് വഴി സ്റ്റെന്റ് നല്‍കിയതില്‍ 2014 മുതലുള്ള കുടിശ്ശികയും നല്‍കിയിട്ടില്ല. ഈ കുടിശിക തീര്‍ക്കാതെ സ്റ്റെന്റ് വിതരണം ചെയ്യില്ലെന്ന നിലപാടിലാണ് വിതരണക്കാരുടെ സംഘടന. സ്റ്റെന്റ് വിതരണ കമ്പനികള്‍ക്ക് സംസ്ഥാനത്തില്‍ ഏറ്റവുമധികം കുടിശ്ശിക വരുത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജാണ്. അതേസമയം, കുടിശ്ശിക തീര്‍ക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഹൃദയശസ്ത്രക്രിയകള്‍ക്ക് നിലവില്‍ തടസ്സം…

സ്കൂള്‍ പ്രവേശനത്തിന് വ്യാപകമായി സംഭാവന സ്വീകരിക്കുന്നത് നിര്‍ത്തണം

സ്കൂള്‍ പ്രവേശനത്തിന് വ്യാപകമായി സംഭാവന സ്വീകരിക്കുന്നത് നിര്‍ത്തണം മലപ്പുറം: പ്രൈമറി വിദ്യാഭ്യാസം തൊട്ട് പ്ലസ്ടു പ്രവേശനം വരെയുള്ള കുട്ടികളുടെ സ്കൂള്‍ അഡ്മിഷന് മാനേജ്മെന്‍റുകളും പി ടി എ യും വ്യാപകമായ രീതിയില്‍ പണപ്പിരിവ് നടത്തുന്നതായി പീപ്പിള്‍സ്മൂവ്മെന്‍റ് എഗൈന്‍റ് കറപ്ഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം വിലയിരുത്തി. സ്വകാര്യ സ്കൂളുകള്‍ തോന്നിയ രീതിയില്‍ തന്നെ പണപ്പിരിവ് നടത്തുന്നു. സര്‍ക്കാര്‍ സ്കൂളുകളിലാണെങ്കില്‍ പിടിഎ യുടെ മറവിലാണ് വ്യാപകമായ പണപ്പിരിവ് നടത്തുന്നത്. വ്യാപകമായ രീതിയില്‍ പണപ്പിരിവ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ സമര മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു. പി എം എ സി ജില്ലാ കൗണ്‍സില്‍ ചെയര്‍മാന്‍ കുരുണിയന്‍ നജീബ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഷംസുദ്ദീന്‍, ഡോ. പി. പി. സുരേഷ് കുമാര്‍, കുഞ്ഞാലന്‍ വെന്നിയൂര്‍, എം വി സലാം പറവണ്ണ, ഡോ. ടി ശശി, അഷ്റഫ് കുന്നത്ത്,…

കോപ്പ അമേരിക്ക: നെയ്മറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി, ബ്രസീലിന് പുതിയ നായകന്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീല്‍ ടീമില്‍ സൂപ്പര്‍താരം നെയ്മറെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഡാനി ആല്‍വ്‌സിനെ ആയിരിക്കും നിര്‍ത്തുക.ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഇത്തവണ ബ്രസീലിലാണ് കോപ്പ അമേരിക്ക ഫുട്‌ബോള്‍ നടക്കുന്നത്. ഡാനി ആല്‍വ്‌സ് ഇതിന് മുമ്പും ടീമിന്റെ നായകനായിട്ടുണ്ട്. ബ്രസീലിനു വേണ്ടി 138 മത്സരങ്ങളാണ് ഡാനി ആല്‍വ്‌സ് കളിച്ചത്. അടുത്ത മാസം 14നാണ് മത്സരങ്ങള്‍ നടക്കുന്നത്.

കോട്ടയത്ത് ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍

കോട്ടയത്ത് ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍ കോട്ടയത്ത് ലൈസന്‍സില്ലാത്ത തോക്കുമായി ഒരാള്‍ പിടിയില്‍. വെള്ളികുളം കാര്യകാട് പ്ലാത്തറയില്‍ വീട്ടില്‍ തങ്കച്ചന്‍ ആണ് ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിലായത്. അനധികൃത മദ്യനിര്‍മാണം സംബന്ധിച്ച പരിശോധനകള്‍ക്കിടെ ഇയാള്‍ എക്സൈസ് പിടിയിലായത്. ഇതോടൊപ്പം എയര്‍ഗണ്ണും തോക്കിന്റെ തിരികളും ഇയാള്‍ടെ കൈയില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലൈസന്‍സില്ലാത്ത നാടന്‍ നിറതോക്കും വെടിക്കോപ്പുകളും കണ്ടെടുത്തത്. വെള്ളികുളം കാര്യകാട് ഭാഗത്ത് ചാരായം സൂക്ഷിച്ചിട്ടുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിനിടയിലാണ് ഇയാളെ പിടികൂടിയത്. നിറതോക്ക് കൂടാതെ ഒരു എയര്‍ഗണ്ണും ആയതില്‍ ഉപയോഗിക്കുന്ന ഇരുനൂറോളം തിരകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ തോക്കുമായി മറ്റും തുടര്‍നടപടികള്‍ക്കായി ഈരാറ്റുപേട്ട പോലീസിന് കൈമാറി. പ്രിവന്റീവ് ഓഫീസര്‍മാരായ ബിനീഷ് സുകുമാരന്‍, ജെയ്സണ്‍ ജേക്കബ്, സി.ഇ.ഒമാരായ സ്റ്റാന്‍ലി ചാക്കോ, ഉണ്ണിമോന്‍ മൈക്കിള്‍, ഹരികൃഷ്ണന്‍, പ്രസാദ്, ജസ്റ്റിന്‍, മിനി പി വിജയ്…

600 ഗോളുകൾ സ്വന്തമാക്കി മെസ്സി: ലിവർ പൂളിനെ 3-0 ന് തോൽപ്പിച്ചു

600 ഗോളുകൾ സ്വന്തമാക്കി മെസ്സി: ലിവർ പൂളിനെ 3-0 ന് തോൽപ്പിച്ചു അതിശയിപ്പിക്കുന്ന ഇരട്ട ഗോളോടെ ബാഴ്സക്ക് വേണ്ടി 600 ഗോൾ തികച്ചി രിക്കുകയാണ്‌ മെസ്സി. മൂന്ന് ഗോളുകൾക്കാ യിരുന്നു ആദ്യ പാദത്തിൽ ബാഴ്സയുടെ ജയം. സുവാരസിന്റെതായിരുന്നു മൂന്നാം ഗോൾ. ബാഴ്സക്ക് വേണ്ടി 75 മിനിറ്റിൽ ആദ്യ ഗോളും 82 മിനിറ്റിൽ രണ്ടാം ഗോളും മെസ്സി നേടി. സുവാരസിന്റേത് യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയുടെ അഞ്ഞുറാ ഗോൾ ആയിരുന്നു. ഈ സീസണിൽ ഇതുവരെയായി 46 മത്സരങ്ങളിൽ നിന്ന് 48ഗോൾ നേടി കഴിഞ്ഞു.

ഐപിഎല്ലിൽ നിന്ന് പഞ്ചാബ് ടീമിനെ പുറത്താക്കണമെന്ന് ആവശ്യം

ഐപിഎല്ലിൽ നിന്ന് പഞ്ചാബ് ടീമിനെ പുറത്താക്കണമെന്ന് ആവശ്യം പഞ്ചാബിനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. കിങ്‌സ് ഇലവൻ പഞ്ചാബിന്റെ സഹ ഉടമ നെസ് വാഡിയക്കെതിരെ മയക്കു മരുന്ന് കൈവശം വെച്ചതിനു ജപ്പാൻ രണ്ട് വർഷം തടവ് വിധിച്ചതിന് പിന്നാലെയാണ്‌ ആവശ്യം ഉയർന്നത്. വാതു വെപ്പുമായി ബന്ധപ്പെട്ട സംഭവത്തിൽ 2015ൽ ചെന്നൈ സൂപ്പർ കിങ്സിനെ ഐ പി എൽ രണ്ട് വർഷം വിലക്കിയത് പോലെ പഞ്ചാബ് ടീമിന്റെ കാര്യത്തിലും നടപടി വേണമെന്ന് ബി സി സി ഐ യുടെ ഒരു പ്രതിനിധി മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. എന്നാൽ ബിസിസിഐ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

പി എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പി എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന വി.ശിവൻകുട്ടിയുടെ പരാതിയിലാണ് കേസ്, മതസ്പർദ്ധ വളർത്തി, വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആറ്റിങ്ങൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

ഒന്നര ലക്ഷം രൂപയുടെ ബൈക്ക് മോഷ്ട്ടിച്ച യുവാവ് ബൈക്കുമായി പിടിയില്‍

ഒന്നര ലക്ഷം രൂപയുടെ ബൈക്ക് മോഷ്ട്ടിച്ച യുവാവ് ബൈക്കുമായി പിടിയില്‍ അങ്കമാലി: ഒന്നര ലക്ഷം രൂപയുടെ ബൈക്ക് മോഷ്ട്ടിച്ച യുവാവ് അങ്കമാലിയില്‍ പിടിയിലായി. കൊല്ലം ജില്ല നീണ്ടകര ഹാര്‍ബറിലെ തൊഴിലാളിയായ നീണ്ടകര സ്വദേശി അരുണ്‍ കുമാറിന്റെ 1,50,000 രൂപ വിലയുള്ള പള്‍സര്‍ ബൈക്കും, 35,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ എറണാകുളം പുത്തന്‍കുരിശ് പിച്ചിങ്ങച്ചിറ സ്വദേശിയും ഇപ്പോള്‍ കരുനാഗപ്പള്ളി മഹാരാഷ്ട്ര കോളനിയില്‍ താമസിക്കുന്നയാളുമായ മുല്ലശ്ശേരി വീട്ടില്‍ ഷാജിയുടെ മകന്‍ ജിത്തു (18) അങ്കമാലിയില്‍ പിടിയിലായി. ഈ മാസം മൂന്നാം തീയതി ഹാര്‍ബറില്‍ ജോലിക്കെത്തിയ അരുണിന്‍റെ ബൈക്കും, ബൈക്കില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും മോഷ്ടിച്ച് ജിത്തുവും, ജിത്തുവിന്‍റെ സുഹൃത്ത് രാഹുല്‍ ദിലീപ് എന്നയാളും മോഷ്ട്ടിച്ച ബൈക്കുമായി അങ്കമാലി ഭാഗങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അങ്കമാലിയില്‍ വാഹന പരിശോധനക്കിടെ സംശയം തോന്നി ജിത്തുവിനെ ചോദ്യം ചെയ്തപ്പോഴാണ്…

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല: ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല: ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍ 1919ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന നടത്തിയത്. കൂട്ടക്കുരുതിയുടെ നൂറാം വാര്‍ഷിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് തെരേസ മേ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളില്‍ ഒന്നാണ് 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. ഏപ്രില്‍ 13ന് ജാലിയന്‍വാലാബാഗ് മൈതാനത്ത് റൗലത്ത് ആക്ടിനെതിരെ സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ യോഗം ചേര്‍ന്നവര്‍ക്കെതിരായണ് വെടിവയ്പ്പ് നടന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണക്കുപ്രകാരം 379 പേര്‍ വെടിവെപ്പില്‍ മരിച്ചു. എന്നാല്‍ 1800ല്‍ ഏറെ പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൂര്‍ണഖേദ…

കെ.എം. മാണി അനിതര സാധാരണമായ വ്യക്തിത്വം: കുമ്മനം രാജശേഖരന്‍

കെ.എം. മാണി അനിതര സാധാരണമായ വ്യക്തിത്വം: കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അനിതര സാധാരണമായ വ്യക്തിത്വമായിരുന്നു മാണി സാര്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന കെ എം മാണിയെന്ന് കുമ്മനം രാജശേഖരന്‍ അനുസ്മരിച്ചു.  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് കെ.എം. മാണി   ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രിയെന്ന ഒറ്റ റെക്കോര്‍ഡ് മാത്രം മതി അദ്ദേഹത്തിന്റെ മഹത്വം അറിയാന്‍. രാഷ്ട്രീയത്തിലെ അതികായന്‍ ആയിരുന്ന കെ.എം മാണിയുടെ വിയോഗം നികത്താന്‍ ആകാത്തതാണ്. കുടുംബത്തിന്റെയും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും കുമ്മനം രാജശേഖരന്‍.