പീഡനാന്വേഷണങ്ങള്‍ ഇനി സഭാ രഹസ്യമല്ല

പുതുതായി പരിഷ്കരിച്ച കാനോന്‍ നിയമത്തിന് മാര്‍പ്പാപ്പ അംഗീകാരം നല്‍കിയതോടെ കാത്തോലിക്കാ സഭയിലെ ലൈംഗീകപീഡനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളെ സഭാ രഹസ്യം എന്ന പരിധിയില്‍ നിന്നും ഒഴിവാക്കുന്നു. ഇതോടെ ലൈംഗീകപീഡനകേസുകളില്‍ സുതാരത്യ ഉറപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുരോഹിതര്‍ ഉള്‍പ്പെടുന്ന ലൈംഗീകപീഡനപരാതികള്‍ അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരുന്നതിനും ഇരകള്‍ക്ക് നീതി ലഭ്യമാവുന്നതിനുമാണ് പുതുക്കിയ ചട്ടം മുന്‍ഗണന നല്‍കുന്നത്. ചട്ടത്തിന്റെ പരിധിയില്‍ ബാലപീഡനത്തിന്റെ പ്രായം 14 വയസില്‍ നിന്നും പുതിയ നിയമത്തില്‍ 18 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

2001ലാണ് കത്തോലിക്കാസഭയിലെ പുരോഹിതര്‍ക്കെതിരായ ലൈംഗീകപരാതികളിലെ അന്വേഷണവിവരങ്ങള്‍ക്ക് സഭ രഹസ്യപദവി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*