വയനാട്ടില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഏഴുലക്ഷം രൂപ പിടിച്ചെടുത്തു

വയനാട്ടില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഏഴുലക്ഷം രൂപ പിടിച്ചെടുത്തു

രേഖകളില്ലാതെ കടത്തിയ ഏഴുലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ 11 മണിയോടെ കാക്കവയല്‍ നഴ്സറിപ്പടിയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന പണമാണ് വാഹന പരിശോധന നടത്തുകയായിരുന്ന സ്‌ക്വാഡ് പിടിച്ചെടുത്തത്.

ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പ്രതികളില്‍ നിന്നും പണം പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത പണം തുടര്‍നടപടികള്‍ക്കായി കലക്ടറേറ്റിലെ ഫിനാന്‍സ് വിങിന് കൈമാറി. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ 2000 രൂപയുടെ 300 നോട്ടുകളും അഞ്ഞൂറ് രൂപയുടെ 200 നോട്ടുകളും പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഒളിപ്പിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*