ക്ലാസ് മുറിയിലെ ഫാന്‍ തകര്‍ന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

ക്ലാസ് മുറിയിലെ ഫാന്‍ തകര്‍ന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

ദില്ലിയില്‍ ക്ലാസ് മുറിയിലെ ഫാന്‍ തകര്‍ന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സാരമായ പരിക്ക്. ദില്ലി ത്രിലോക് പുരിയിലെ സര്‍വോദയ ബാല വിദ്യാലയത്തിലാണ് സംഭവം.

സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷിന്റെ തലയിലാണ് ക്ലാസ് മുറിയിലെ ഫാന്‍ വീണത്. തലയില്‍ പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹര്‍ഷിനൊപ്പം അദ്ധ്യാപകനോ സ്‌കൂള്‍ പ്രിന്‍സിപ്പളോ ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മാവന്‍ കുറ്റപ്പെടുത്തി. കുട്ടിയെ ആദ്യം ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലേക്കും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഗുരു തേജ് ബഹദൂര്‍ ആശുപത്രിയിലേക്കും മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply