ഇനി പപ്പടവണ്ടിയെന്ന് ട്രോളരുത്; ഈ മോഡലുകളുടെ സുരക്ഷ വർധിപ്പിച്ചു

ഇനി പപ്പടവണ്ടിയെന്ന് ട്രോളരുത്; ഈ മോഡലുകളുടെ സുരക്ഷ വർധിപ്പിച്ചു

സുരക്ഷകുറവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് മോഡലുകളായ സെലേരിയോ, സെലേരിയോ എക്‌സ് എന്നിവ സുരക്ഷാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് എത്തുന്നു.

സുരക്ഷ കര്‍ശനമാക്കാന്‍ ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായിട്ടാണ് സുരക്ഷ കൂട്ടി സെലേരിയോ എത്തിയത്.

സെലേരിയോ, സെലേരിയോ എക്‌സിൽ സൈഡ്‌ എയര്‍ബാഗിന് പുറമേ ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗ്, എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ സെലേരിയോയില്‍ ഇനി സ്റ്റാന്റേര്‍ഡായിരിക്കും.

വാഹനങ്ങൾക്ക് പുതുതായി കൂടുതല്‍ സുരക്ഷാ ഫീച്ചേഴ്‌സ് നല്‍കിയതൊഴിച്ചാല്‍ വാഹനത്തിന്‍റെ രൂപത്തിലും മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലും മാറ്റമൊന്നുമില്ല. 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകുന്ന 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സെലോരിയോയുടെയും ഹൃദയം.

സിഎന്‍ജി വകഭേദത്തിലും സെലേരിയോ ലഭ്യമാകും. 58 ബിഎച്ച്പി പവറും 78 എന്‍എം ടോര്‍ക്കും സിഎന്‍ജി എന്‍ജിന്‍ ഉല്ർപ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. 2019 സെലേരിയോയ്ക്ക് 4.31 ലക്ഷം രൂപ മുതലും സെലേരിയോ എക്‌സിന് 4.80 ലക്ഷം രൂപ മുതലുമാണ് എക്സ്‌ഷോറൂം വില.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply