ദേശീയപാത വികസനം: സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം; കഴിയില്ലെന്ന് കേരളം

ദേശീയപാത വികസനം: സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം; കഴിയില്ലെന്ന് കേരളം

സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിര്‍ത്തി വെക്കണമെന്ന് കേന്ദ്ര ഉത്തരവ്. എന്നാല്‍ ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കത്ത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്.

കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ ദേശീയ പാത വികസനത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഈ ജില്ലകളെ ദേശീയ പാത വികസനത്തിന്റെ രണ്ടാം മുന്‍ഗണന പട്ടികയിലേക്ക് മാറ്റിയിതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം പല ജില്ലകളിലെയും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി വരികയാണെന്നും ഈ ഘട്ടത്തില്‍ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി. ഇതോടൊപ്പം കേരളത്തെ ഒന്നാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗതാഗത മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് ഏകദേശം 80 ശതമാനത്തോളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏതാണ്ട് 50 ശതമാനത്തോളം സ്ഥലം ഏറ്റെടുപ്പ് തെക്കന്‍ ജില്ലകളിലും സാധ്യമായിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സര്‍ക്കാരിന് സ്ഥലം നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

എന്നാലിപ്പോള്‍ കേരളത്തെ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയതോടെ സംസ്ഥാനത്തെ ദേശീയ പാത വികസനം നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*