ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021 എന്ന പേരില്‍ നിയമത്തിന്റെ കരട് പുറത്തിറക്കി. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും ഗോമാംസം കൈവശം വെക്കുന്നതും കുറ്റകരമാവും.

പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തില്‍ പറയുന്നു. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ എന്ന നിയമം താമസിയാതെ നടപ്പിലാക്കും.

ബീഫും ബീഫ് ഉല്‍പ്പന്നങ്ങളും കൊണ്ടുപോകുന്ന വാഹനം ഉള്‍പ്പെടെ പിടികൂടാനും നിയമത്തില്‍ വകുപ്പുണ്ട്. നിയമം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ നിയമത്തിന്റെ കരട് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാര്‍ച്ച് 28നകം ഇ-മെയില്‍ വഴിയോ തപാലിലോ ആക്ഷേപങ്ങള്‍ അറിയിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എ ടി ദാമോദര്‍ അറിയിച്ചു. 90 ശതമാനത്തോളം മുസ്ലീങ്ങള്‍ താമസിക്കുന്ന ചെറു ദ്വീപ് സമൂഹമായ ലക്ഷദ്വീപില്‍ മലയാളമാണ് ഔദ്യോഗിക ഭാഷ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*