Central Govt authorises 10 central agencies to access any computer l കേന്ദ്ര ഏജന്‍സികള്‍ക്ക് എല്ലാ കമ്പ്യൂട്ടറുകളും പരിശോധിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനും അനുവാദം
കേന്ദ്ര ഏജന്‍സികള്‍ക്ക് എല്ലാ കമ്പ്യൂട്ടറുകളും പരിശോധിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനും അനുവാദം
ദില്ലി: രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും കേന്ദ്രസക്കറിന്റെ നിയന്ത്രണത്തിന്‍ കീഴിലാകുന്നു. വ്യക്തികളുടേതുള്‍പ്പെടെയുള്ള കമ്പ്യൂട്ടറുകളെ നിരീക്ഷിക്കാന്‍ കേന്ദ്രത്തിനു കീഴിലുള്ള പത്ത് ഏജന്‍സികള്‍ക്ക് അനുമതി നല്‍കി.
ഇതു സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രഹസ്യാന്വേക്ഷണ ഏജന്‍സികള്‍ക്കും സി.ബി.ഐ. ,എന്‍.ഐ.എഇന്റലിജിന്‍സ് ബ്യുറോ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടട് ടാക്‌സസ്, ഡയറക്റ്റീവ് ഓഫ് റവന്യു ഇന്റലിജിന്‍സ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജിന്‍സ്, തുടങ്ങിയ പത്ത് ഏജന്‍സികള്‍ക്കാണ് അനുമതി നല്‍കിയത്.
ഇതുവരെ ഏതെങ്കിലും കേസില്‍ പ്രതിയായാലോ രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന കാര്യമായാലോ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ മാത്രമേ കംപ്യൂട്ടറുകളും മൊബൈല്‍ഫോണുകളും പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടറുകളെ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും കഴിയും.
Also Read >> ഭർത്തവിന്റെ മരണത്തിൽ വഴിത്തിരിവ് ; ഭാര്യയും മൂന്ന് കാമുകന്മാരും അറസ്റ്റിൽ
ഫോണ്‍വിളികളും ഇമെയിലുകളും മാത്രമല്ല സൂക്ഷിച്ചിട്ടുള്ള ഏത് വിവരങ്ങളും പരിശോധിക്കാന്‍ ഈ ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. 2000 ത്തിലെ ഐ.ടി.നിയമം സെക്ഷന്‍ 69 (1) അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.വ്യക്തികളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ 2011 ല്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയിരുന്നു.
ഉത്തരവ് അനുസരിച്ച് രാജ്യത്തിലെ കമ്പ്യൂട്ടര്‍ സേവന ദാതാക്കളും വ്യക്തികളും ഉപയോക്താക്കളും ഏജന്‍സിക്കു വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്തു നല്‍കണം. അല്ലാത്തപക്ഷം ഏഴ് വര്ഷം തടവ് അനുഭവിക്കേണ്ടി വരും. ഇതാദ്യമായാണ് ഏജന്‍സികള്‍ക്ക് എത്രയും വലിയ അധികാരം നല്‍കിയത്. ഇതുവരെ രഹസ്യാന്വേക്ഷണ വിഭാഗത്തിന് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനുള്ള അധികാരം നല്കിയിട്ടുണ്ടായിരുന്നില്ല.
പുതിയ ഉത്തരവോടെ ആ അവസ്ഥയ്ക്ക് മാറ്റം വരും. പുതിയ ഉത്തരവോടെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുവരാന്‍ ഏജന്‍സികള്‍ക്കു കഴിയും. കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.എന്‍.കെ.പിപ്രേമചന്ദ്രന്‍ എം.പി.യാണ് നോട്ടീസ് നല്‍കിയത്.
Leave a Reply