സൂപ്പര്‍ വൈസര്‍ തൊഴിലാളിയെ ഫാക്ടറിയിലെ തീചൂളയില്‍ തള്ളിയിട്ടു

സൂപ്പര്‍ വൈസര്‍ തൊഴിലാളിയെ ഫാക്ടറിയിലെ തീചൂളയില്‍ തള്ളിയിട്ടു

സൂപ്പര്‍ വൈസര്‍ തൊഴിലാളിയെ ഫാക്ടറിയിലെ ഫര്‍ണസിനുള്ളിലേക്ക് തള്ളിയിട്ടു. പാക് പൗരനാണ് ഒരു ചൈനീസ് കമ്പനിയില്‍ തന്റെ സൂപ്പര്‍ വൈസറുടെ ക്രൂരമായ ശിക്ഷയ്ക്കിരയായത്. സൂപ്പര്‍ വൈസര്‍ ചൈനീസുകാരനാണ്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസാബാദ് സഹിയാന്‍വാലയിലാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പരാതിയെത്തുടര്‍ന്ന് ചൈനീസ് പൗരനെതിരെ പാക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു ശിക്ഷ നല്‍കിയതെന്നാണ് സൂപ്പര്‍ വൈസര്‍ പൊലീസിനോട് പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment