Chalakudy car Accident l മദ്യലഹരിയില്‍ പ്രമുഖന്‍റെ കാറോട്ടം; 20 വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു
മദ്യലഹരിയില്‍ പ്രമുഖന്‍റെ കാറോട്ടം; 20 വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു… ഒന്നരവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ Chalakudy car Accident
Chalakudy car Accident തൃശൂര്‍ : മദ്യലഹരിയില്‍ അര്‍ദ്ധബോധാവസ്ഥയില്‍ അപകടകരമായ രീതിയില്‍ അമിത വേഗത്തില്‍ കാറോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടിയിലെ പ്രമുഖ വ്യവസായിയും നിരവധി സംഘടനകളുടെ ഭാരവാഹിയുമായ കല്ലേലി ജോസാനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ ചാലക്കുടിയിലാണ് സംഭവം.
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
ഇരുപതോളം വാഹനങ്ങളാണ് ഇയാള്‍ ഓടിച്ച കാര്‍ ഇടിച്ച് തെറുപ്പിച്ചത്. ആനമല മുതല്‍ അമിതവേഗത്തില്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചെങ്കിലും നിര്‍ത്താതെ പാഞ്ഞ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് നിന്നത്. ബൈക്ക്,ഓട്ടോറിക്ഷ,കാര്‍ എന്നിങ്ങനെ ഇരുപതോളം വാഹനങ്ങള്‍ ഇടിച്ച ശേഷമാണ് കാര്‍ നിന്നത്.
കാവ്യ മാധവനും ഭാവനയ്ക്കുമൊപ്പമായിരുന്നു അന്നത്തെ മത്സരം! നവ്യ നായരുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു!
കുടുംബത്തോടൊപ്പം വരികയായിരുന്ന അപ്പോളോ ടയേര്ഴ്സ് ജീവനക്കാരന്‍ ലിജോയുടെ ബൈക്കിലാണ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലിജോയുടെ ഭാര്യ അനു മകന്‍ അലന്‍ എന്നിവര്‍ തെറിച്ചു വീണു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ അനു വെന്റിലേറ്ററില്‍ കഴിയുകയാണ്.
ബൈക്കില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ കാര്‍ ചുണ്ടങ്ങ പറമ്പില്‍ സതീശന്റെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു. ഇടിയില്‍ സതീശന്റെ ഓട്ടോ മൂന്ന് പ്രാവശ്യം മറിഞ്ഞാണ് നിന്നത്. ഇയാളും ഗുരുതര പരിക്കോടെ ചികിത്സയിലാണ്. നിരവധി കാല്‍നടക്കാര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയില്‍ പാഞ്ഞു വരുന്ന വാഹനം കണ്ട് ഓടിമാറിയാതുകൊണ്ടാണ് പലരും രക്ഷപെട്ടത്.
Leave a Reply
You must be logged in to post a comment.