ശബരിമലയില്‍ വിഷയം: 17 ന് ഹര്‍ത്താലിന് സാധ്യത

ശബരിമലയില്‍ വിഷയം: 17 ന് ഹര്‍ത്താലിന് സാധ്യത

പത്തനംതിട്ട: ശബരിമല നട തുറക്കുന്ന 17ന് ഹര്‍ത്താല്‍ നടത്താന്‍ ആചാരസംരക്ഷണ സമിതി ആലോചിക്കുന്നതായി സൂചന. പുന:പരിശോധന ഹര്‍ജിയില്‍ വിധി വരുന്നതുവരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് സമിതിയുടെ ആവശ്യം.

വിധി നടപ്പാക്കാന്‍ അടുത്ത മണ്ഡല കാലം വരെയെങ്കിലും കാത്തിരിക്കണമെന്നും സമിതി ആവശ്യമുയര്‍ത്തുന്നു. വിമോചന സമരത്തേക്കാള്‍ വലിയ ആചാര സംരക്ഷണ സമരത്തിന് കേരളം സാക്ഷിയാകുമെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാകും ഉത്തരവാദിയെന്നും സമിതി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply