രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യത

രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യത

രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയെന്ന് സൂചന. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സുരക്ഷാ മേഖലകള്‍ രേഖപ്പെടുത്തിയ വിജ്ഞാപനം അടിയന്തിരമായി പുറത്തിറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷാ മേഖലയിലൂടെ പോകുന്ന ഡ്രോണുകള്‍ വെടിവെച്ചിടാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മുമ്പും ഇത്തരത്തിലുള്ള ഡ്രോണുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവയുടെ ഉപയോഗത്തിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

നിരോധിതമേഖലകള്‍, തന്ത്രപ്രധാന മേഖലകള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു.

മാത്രമല്ല 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന യൂണിക് ഐഡറ്റിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവും ഇറക്കിയിരുന്നു.

പൊതുസ്ഥലങ്ങളിലും ഡ്രോണുകള്‍ പറത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നും അനുമതി വാങ്ങണമെന്നും ഡിജിപി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*