ഇനി 100ല്‍ വിളിച്ചിട്ട് കാര്യമില്ല; 112ല്‍ വിളിക്കണം: പൊലീസിന്‍റെ എമര്‍ജന്‍സി നമ്പര്‍ മാറുന്നു
ഇനി 100ല്‍ വിളിച്ചിട്ട് കാര്യമില്ല; 112ല്‍ വിളിക്കണം: പൊലീസിന്‍റെ എമര്‍ജന്‍സി നമ്പര്‍ മാറുന്നു
തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസിനെ 100ല്‍ വിളിച്ചിട്ട് കാര്യമില്ല. എമര്‍ജന്‍സി നമ്പരായ 100 മാറുന്നു. പോലീസിന്റെ സഹായത്തിനായി ഇനി 112ല്‍ വിളിക്കണം.
രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂമിന് കീഴിലാക്കുന്ന പദ്ധതി പ്രകാരമാണ് മാറ്റം. 112 എന്നതാണ് ഇനി പോലീസിന്റെ അടിയന്തിര സഹായത്തിനായി വിളിക്കേണ്ട നമ്പര്‍.
ഈ മാസം 19 മുതല്‍ പുതിയ നമ്പര്‍ നിലവില്‍ വരും. ഇനി മുതല്‍ അടിയതിരമായ ഏതു സഹായത്തിനും ഈ നമ്പരില്‍ വിളിക്കാം. പൊലീസ്, ഫയര്‍ഫോഴ്സ്, വനിതാ ഹെല്‍പ്പ്ലൈന്‍, ആംബുലന്‍സ് എന്നീ സേവനങ്ങളെല്ലാം ഇനി 112ല്‍ വിളിച്ചാല്‍ സഹായം ലഭിക്കും.
സഹായത്തിനുള്ള കാള്‍ ലഭിച്ചാല്‍ സേവനം ആവശ്യമുള്ള സ്ഥലത്തെ
പോലീസ് വാഹനത്തിലേക്ക് വിവരങ്ങള്‍ കൈമാറും. സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കാന്‍ 750 കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഓരോ പോലീസ് വാഹനവും ഗി പി എസ് സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലിരുന്ന് മനസിലാക്കാന്‍ സാധിക്കും. റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ വയര്‍ലെസ് വഴി സന്ദേശം എത്തിക്കും.
Leave a Reply