ചാനല്‍ മാറ്റിയതില്‍ പ്രകോപിതനായ ഗൃഹനാഥന് ഭാര്യയെയും മകളെയും വിറകിന് തലയ്ക്കടിച്ചു
ഉപ്പുതറ: കുടുംബ വഴക്കിനെത്തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഗൃഹനാഥന് ഭാര്യയെയും മകളെയും വിറകുകമ്ബിനടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. വളകോട് ഈട്ടിക്കത്തടത്തില്‍ സുരേഷ് നൈനാനാ(47)ണ് ഭാര്യ മേഴ്സി (42), മകള്‍ മെര്ലിന് (20)എന്നിവരെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ടി.വി.കാണുന്നതിനിടയില്‍ ചാനല്‍ മാറ്റിയതാണ് തര്‍ക്കത്തിന് കാരണം. അമ്മയെ വിറകുകൊണ്ടടിക്കുന്നതുകണ്ട മകള്‍ തടസ്സം നിന്നപ്പോൾ മകളുടെയും തലയ്ക്കടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പുതറ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കട്ടപ്പന കോടതി റിമാന്‍ഡു ചെയ്തു.
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply