സെക്സിൽ സ്ത്രീയുടെ ഇഷ്ടം നേടാൻ പുരുഷൻമാർക്ക് വേണം ചിലകാര്യങ്ങൾ

സെക്സിൽ സ്ത്രീയുടെ ഇഷ്ടം നേടാൻ പുരുഷൻമാർക്ക് വേണം ചിലകാര്യങ്ങൾ

ലൈം​ഗികമായി അടുപ്പം തോന്നണമെങ്കിൽ പുരുഷന് വേണ്ട ചില യോ​ഗ്യതകളുണ്ട്. സ്ത്രീകൾക്ക് ലൈം​ഗികതയെന്നാൽ മാനസികമായ അടുപ്പം കൂടി വേണമെന്ന് സാരം.

സ്ത്രീകൾക്ക് ഇഷ്ടമാകണമെങ്കിൽ എപ്പോഴും പ്രസന്നതയോടെ കാണപ്പെടുകയെന്നതാണ് ഇതില്‍ ഒരു സവിശേഷത. ഏത് കാര്യത്തെയും ശുഭാപ്തി വിശ്വാസത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവ്. സന്തോഷത്തോടെ ജീവിതത്തെ സമീപിക്കാനുള്ള മനോഭാവം എന്നൊക്കെ പറയാം.

കൂടാതെ തന്റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും ഉള്‍ക്കൊള്ളും, അല്ലെങ്കില്‍ അതിനോട് ഐക്യപ്പെടുകയോ പൊരുത്തപ്പെടുകയോ ചെയ്യും എന്ന വിശ്വാസമാണ് അടുത്ത സവിശേഷത. തനിക്ക് ആ വ്യക്തിയില്‍ ഒരു സ്വീകാര്യത ലഭിക്കുമെന്ന ആത്മവിശ്വാസം കൂടി ഇത് അര്‍ത്ഥമാക്കുന്നുണ്ട്.

ഏറെ അടുപ്പം പുലർത്തുകയും അതേ സമയം വൈകാരികമായി , ശക്തമായി നില്‍ക്കാനുള്ള കഴിവാണ് അടുത്ത സവിശേഷതയായി കണ്ടെത്തിയത്. സ്ത്രീകള്‍ പൊതുവേ വൈകാരികമായി എളുപ്പത്തില്‍ മാറിമറിയാന്‍ സാധ്യതയുള്ളതിനാല്‍ ആയിരിക്കണം, ആ അവസ്ഥകളെ പിന്താങ്ങുന്ന ശക്തമായ സാന്നിധ്യം അവര്‍ ആഗ്രഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment