നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

charged with Kappa Arrest and imprisoned

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊലപാതക ശ്രമം, കവര്‍ച്ച മുതലായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മറ്റൂര്‍ പൊതിയക്കര പയ്യപ്പിള്ളി വീട്ടില്‍ ഷൈജോ (35) യെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

2016 ല്‍ ചെങ്ങമനാടും, 2018,19 വര്‍ഷങ്ങളില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, പാലക്കാട് റെയില്‍വെ പോലീസ് സ്റ്റേഷന്‍ പരിധികളിലും കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ ഡിസംബറില്‍ കാലടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സേവ്യര്‍ എന്നയാളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കാപ്പ ചുമത്തിയത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 48 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു, 35 പേരെ നാട് കടത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*