‘ദില്‍ സെ’യിലെ ചയ്യ ചയ്യ ഗാനം വെറും നാല് ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്; ഓര്‍മ്മകള്‍ പങ്കുവെച്ച് സന്തോഷ് ശിവന്‍

ബോളിവുഡിലെ ‘ദില്‍സേ’ എന്ന ചിത്രം ഇഷ്ടപ്പെടാത്തവരായിട്ടാരുമുണ്ടാവില്ല. കാരണം ഷാരൂഖ് ഖാന്‍ മികച്ച അഭിനയമാണ് ദില്‍സെയിലൂടെ കാഴ്ച്ചവെച്ചത്. സിനിമയ്ക്ക് മാത്രമല്ല ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മണിരത്‌നം തിരക്കഥയെഴുതി സംവിധാാനം ചെയ്ത ചിത്രത്തില്‍ സംഗീതം ചെയ്തത് എ.ആര്‍.റഹ്മാനായിരുന്നു. സന്തോഷ് ശിവനായിരുന്നു ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ഇക്കാലത്തും ആളുകള്‍ പാടി നടക്കുന്ന പാട്ടാണ് ചയ്യാ ചയ്യാ എന്നു തുടങ്ങുന്ന ഗാനം. ഒരാളുപോലും ഈ പാട്ടിന്റെ സീന്‍ കാണാത്തവരായിട്ടുണ്ടാവില്ല.

ദില്‍സേയിലെ ഗാനത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ക്യാമറാമാന്‍ സന്തോഷ് ശിവന്‍. സിനിമ ഇറങ്ങിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. എന്നാല്‍ വെറും നാല് ദിവസം കൊണ്ടാണ് ചയ്യാചയ്യാ എന്ന് തുടങ്ങുന്ന ഗാനം ഷൂട്ട് ചെയ്തതെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു.

പൂര്‍ണമായും ട്രെയിനിലായിരുന്നു ഗാനം ചിത്രീകരിച്ചത്. ട്രെയിനിലെ യാത്ര മനോഹരമായിരുന്നു. അത് ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ നന്നായി കഴിഞ്ഞിരുന്നു. എല്ലാവരുമായുള്ള യാത്ര അടിപൊളിയായിരുന്നുവെന്ന് സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment