സ്വര്‍ണപ്പണയ തട്ടിപ്പ് ; ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

മുതലമട: സഹകരണബാങ്കുകളില്‍ വ്യാജ സ്വര്‍ണാഭരണം പണയം വെച്ച്‌ പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി തൃശ്ശൂര്‍ കൊടകര വട്ടേക്കാട് കനകമലയില്‍ കെ. ബിനേഷിനെ ഏഴ് വര്‍ഷത്തിനുശേഷം കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്‌തു.

2012-ല്‍ മുതലമട സര്‍വീസ് സഹകരണബാങ്ക്, ജില്ലാ സഹകരണബാങ്കിന്റെ മുതലമട ശാഖ എന്നിവിടങ്ങളില്‍നിന്ന്‌ വ്യാജസ്വര്‍ണം പണയം വെച്ച്‌ 29,900 രൂപ തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കേസിലെ ഒന്നാം പ്രതി കോട്ടയം സ്വദേശി ബാബു നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*