മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ പ്രതികള്‍ പിടിയിൽ

കാഞ്ഞൂർ KSFE ശാഖയിൽ 277000/- രൂപയുടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ആൾ കാലടി പോലീസിൻറെ പിടിയിൽ.
ചൊവ്വര തെക്കുംഭാഗം വില്ലേജ് ശ്രീഭൂതപുരം ഭാഗത്ത് തറയിൽ വീട്ടീൽ ഹൈദ്രോസ് മകൻ മുഹമ്മദാലി (44)യാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതിയായ കാഞ്ഞൂർ ഭാഗത്ത് അള്ളലാഞ്ചി വീട്ടീൽ കുഞ്ഞപ്പൻ മകൻ ബാബു (57) എന്നയാളെ 02.11.19 തിയ്യതി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാൾ ഇപ്പോൾ റിമാൻറിലാണ്. ഇരുവരും ചേർന്ന് KSFE യുടെ കാഞ്ഞൂർ ബ്രാഞ്ചിൽ നിന്നും 23.09.19, 01.10.19, 31.10.19 എന്നീ തിയ്യതികളിലായി 101 ഗ്രം മുക്കുപണ്ടം സ്വർണ്ണമാണെന്ന് പറഞ്ഞ് ബാങ്കിനെ പറ്റിച്ച് മൂന്ന് തവണകളിലായി 277000/- രൂപയാണ് തട്ടിയെടുത്തത്.

രണ്ടാം പ്രതിയും ഈ ബ്രാഞ്ചിലെ അപ്രൈസറുമായ ബാബു, ഒന്നാം പ്രതിയായ മുഹമ്മദാലി പണയം വയ്ക്കാൻ കൊണ്ടു വരുന്ന മുക്കു പണ്ടങ്ങൾ ഉരച്ചു മാറ്റു നോക്കി ഒറിജിനലാണെന്ന് ബ്രാഞ്ച് മാനേജരെ വിശ്വസിപ്പിച്ചാണ് പണം തട്ടിയിരുന്നത്.

ബ്രാഞ്ച് മാനേജരുടെ പരാതിയിൽ മറ്റ് രണ്ട് കേസുകൾകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലെ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. ഇവർ ഇത്തരത്തിൽ കൂടുതൽ ബാങ്കുകളീൽ സമാനമായ തട്ടിപ്പുകൾ നടത്തയിട്ടുണ്ടോയെന്നുള്ള വിവരങ്ങൾ അന്വോഷിച്ച് വരുന്നു.മുഹമ്മദാലി മൂന്നാമത് മാല പണയം വെക്കുന്നതിനായി വന്ന് പണയം വച്ച് കഴിഞ്ഞപ്പോൾ ബ്രാഞ്ച് മനേജർക്ക് സംശയം തോന്നി പുറത്തു കൊണ്ടുപോയി പരിശോധിപ്പിച്ചപ്പോളാണ് ഇവർ പണയം വച്ചിരുന്ന ആഭരണങ്ങൾ മുക്കുപണ്ടങ്ങളാണെന്ന് അറിയുന്നതും ഇതേ തുടർന്നാണ് പോലീസിൽ പരാതി നല്‍കിയത്. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്പെകാടർ T.R. സന്തോഷ്, SI റിൻസ്. M.തോമസ്, ASI ദോവസ്സി എന്നിവരാണ് ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment