സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ

CHEATING CASE

സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ

സ്വീഡനിൽ ജോലി ഉറപ്പാക്കി കൊടുക്കാമെന്ന വ്യാജവാഗ്ദാനം നൽകി ഫോർട്ട് കൊച്ചി സ്വദേശിയുടെ 2.4 ലക്ഷം രൂപയുൾപ്പെടെ നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ഷാനവാസ് മജീദ്, S/o അബ്ദുൾ കരീം, മജ്‌നാസ് വില്ല, അംബാല നഗർ, കവടിയാർ, തിരുവനന്തപുരം എന്നയാളെ ഫോർട്ട് കൊച്ചി പോലീസ് പിടികൂടി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദിത്യ IPS ന്റെ നിർദേശാനുസരണം മട്ടാഞ്ചേരി അസ്സിസ്റ്റൻറ് കമ്മീഷണർ കിരൺ PB IPS ന് മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ്. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫൈസൽ എം എസ്സിൻറെ നേതൃത്വത്തിൽ SI സാബു B. SCPO മാരായ അഗസ്റ്റിൻ, വിനു, CPO മന്ദ എന്നിവർ ചേർന്ന് തിരുവനന്തപുരത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

ആളുകളെ വിശ്വാസത്തിൽ ആക്കുവാൻ വിദേശത്ത് തൊഴിൽ അവസരങ്ങൾ, ഉയർന്ന ശമ്പളം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി, പല തവണയായി ലക്ഷങ്ങൾ കൈപ്പറ്റി മുങ്ങി നടന്നിരുന്ന പ്രതി വിദേശത്തേയ്ക്ക് കടക്കുവാനുള്ള തയ്യാറെടുപ്പ് നടത്തിവരവേയാണ് പ്രതിയെ പോലീസ് തിരുവനന്തപുരം മണക്കാട് നിന്നും പിടികൂടിയത്. ബഹു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*