വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍

വ്യാജ റിക്രൂട്ടിംഗ് ഏജന്‍സി നടത്തി വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം പണം തട്ടിയ കേസിലെ പ്രതികള്‍ കോടനാട് പോലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം ജില്ലയില്‍ പാങ്ങോട് വില്ലേജില്‍ ഭരതന്നൂര്‍ ഭാഗത്ത് എം എസ് വീട്ടില്‍ സുരേന്ദ്രന്‍ ആചാരിയുടെ മകന്‍ 30 വയസ്സുള്ള അരുണ്‍, ചെല്ലാനം വില്ലേജില്‍ സെന്‍റെ ബെര്‍ണാഡ് ചര്‍ച്ചിന് സമീപം അറക്കല്‍ വീട്ടില്‍ റാഫേലിന്റെ മകന്‍ 43 വയസ്സുള്ള ബോബി എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ റിക്രൂട്ടിംഗ് ഏജന്‍സി നടത്തി ഫിന്‍ലന്‍ഡ്‌ പോലുള്ള വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷത്തോളം രൂപ ഒരു ഉദ്ദ്യോഗാര്‍ത്ഥിയില്‍ നിന്നും കൈപ്പറ്റി വ്യാജ വിസയും വ്യാജ ഫ്ലൈറ്റ് ടിക്കറ്റും നല്‍കി തട്ടിപ്പ് നടത്തിയ കേസിലാണ് പിടിയിലായത്.

ഇവര്‍ നല്‍കിയ വ്യാജ വിസയും ടിക്കറ്റുമായി വിദേശത്ത് പോകുന്നതിന് ന്യൂഡല്‍ഹിയില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാര്‍ത്ഥികള്‍ അറിയുന്നത്.
എറണാകുളം റുറല്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷിച്ചത്.

പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി പി.സി.ഹരിദാസന്‍ നല്‍കിയ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് രൂപം നല്‍കിയ കോടനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്ത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.

SI ബാവാ ഹുസൈന്‍, ASI രഞ്ചന്‍, സീനിയര്‍ സിവില്‍ പോലീസ് ഒാഫീസര്‍ വിനില്‍ കുമാര്‍, രവിക്കുട്ടന്‍, നജാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുള്ളതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി പോലീസ് അറിയിച്ചു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply