Cheating case Arrest l Puthencruze Police l Kochi News l സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തയാളെ പിടികൂടി
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തയാളെ പിടികൂടി
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തയാളെ പുത്തന്‍കുരിശ് പോലീസ് പിടികൂടി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള KTDC യില്‍ ജോലി വാഗ്ദാനം ചെയ്ത് ഐക്കരനാട് പാങ്കോട് ഭാഗത്ത് താമസിക്കുന്ന ആളുടെ സുഹൃത്തിന്‍റെ മകന് ജോലി വാഗ്ദാനം ചെയ്ത് 8,50,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
Also Read >> സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോന്‍റെ ചങ്ങനാശ്ശേരിയിലെ കൂറ്റന്‍ ബംഗ്ലാവ് ജപ്തി ചെയ്യാന്‍ ഉത്തരവ്
തിരുവനന്തപുരം വെള്ളൂര്‍ കരയില്‍ മോഹനപുരം ഭാഗത്ത് ഹുസൈന്‍ മന്‍സിലില്‍ അബ്ദുള്ള ഹനീഫയുടെ മകന്‍ ഹുസൈന്‍ (48) എന്നയാളെ പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്‍ കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായ പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
Leave a Reply