സ്പീക്കറുടെ പി എ ചമഞ്ഞ് തട്ടിപ്പ്




സ്പീക്കറുടെ പി എ ചമഞ്ഞ് തട്ടിപ്പ്

സ്പീക്കറുടെ പി എ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. കോട്ടയം കുമാരനല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രവീണ്‍ ബാലചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയാണ് തന്ത്രപരമായി പ്രവീണ്‍ ബാലചന്ദ്രനെ തൃശ്ശൂര്‍ മിണാലൂരില്‍ നിന്നും പോലീസ് പിടികൂടിയത്. കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ യുവതി സ്പീക്കര്‍ എംബി രാജേഷിനെ നേരിട്ട് ഫോണില്‍ വിളിച്ച്‌ നല്‍കിയ പരാതിയിലാണ് നടപടി.

ജല അതോറിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് 10000 രൂപ തട്ടി യെടുത്തു എന്നാണു യുവതി സ്പീക്കര്‍ക്ക് ഫോണില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സ്പീക്കര്‍ എം ബി രാജേഷ് ഉടന്‍ തന്നെ ഡിജിപിക്ക് പരാതി നല്‍കി. ഇതിനെത്തുടര്‍ന്നാണ് പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*