രാജ്യത്തെ സൈന്യത്തിന് ഇനി ഒരു മേധാവി

രാജ്യത്തെ സൈന്യത്തിന് ഇനി ഒരു മേധാവി

ഇനി മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു തലവന്‍. കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിനായാണ്‌ തലവനെ നിയമിക്കുന്നത്. സ്വാതന്ത്രിയ ദിനത്തില്‍ രാജ്യത്തോട് നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

മൂന്നു സേനകളുടെ നവീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആയിരിക്കും പ്രതിരോധ സേന തലവന്‍ നിര്‍വഹിക്കുക. ഓരോ ഭാരതീയനും രാജ്യത്തിന്റെ സംസ്ക്കാരം ഉള്‍ക്കൊള്ളണമെന്നും രാജ്യത്തിന്‍റെ സൈനിക ശക്തിയില്‍ നാം അഭിമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment