സബ് കളക്ടറായി ചെല്‍സസിനി ചുമതലയേറ്റു




സബ് കളക്ടറായി ചെല്‍സസിനി ചുമതലയേറ്റു

കോഴിക്കോട് സബ് കളക്ടറായി വി.ചെല്‍സസിനി ചുമതലയേറ്റു. ചെന്നൈയില്‍നിന്നും ബി.ഇ. സിവില്‍ എഞ്ചിനീയറിങ് ബിരുദം നേടിയശേഷം 2017ല്‍ ഐആര്‍എസ് നേടി.

ഇന്‍കം ടാക്‌സ് വകുപ്പില്‍ സേവനം അനുഷ്ഠിച്ചു വരുന്നതിനിടെ യാണ് 2019ല്‍ ഐഎഎസ് കരസ്ഥമാക്കിയത്. പരിശീലനത്തിന്റെ ഭാഗമായി പത്തനംതിട്ട അസി.കളക്ടര്‍ പദവി വഹിച്ചിട്ടുണ്ട്. കന്യാകുമാരി സ്വദേശിനിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*