തണ്ണിമത്തന്‍ മുറിക്കുന്നതിനു മുന്നേ വലിയ ശബ്ദത്തില്‍ നുരയും പതയും

തണ്ണിമത്തന്‍ മുറിക്കുന്നതിനു മുന്നേ വലിയ ശബ്ദത്തില്‍ നുരയും പതയും

മുറിക്കും മുന്‍പേ തണ്ണിമത്തനില്‍നിന്ന് നുരയും പതയും. മലപ്പട്ടം മുനമ്പ്കടവ് പാലത്തിന് സമീപത്തെ എം.വി. നൗഷാദ് വാങ്ങിയ തണ്ണിമത്തനില്‍ നിന്നാണ് മുറിക്കുന്നതിന് മുന്നേ വലിയ ശബ്ദത്തോടെ നുരയും പതയും ഒഴുകിയത്.

ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡിനു സമീപത്തെ കടയില്‍ നിന്ന് വാങ്ങിയതായിരുന്നു തണ്ണിമത്തന്‍. ശബ്ദംകേട്ടു നോക്കിയപ്പോഴാണു തണ്ണിമത്തനില്‍നിന്ന് നുരയും പതയും ഒലിച്ചിറങ്ങുന്നതായി കണ്ടത്.

തണ്ണിമത്തനില്‍ നിറമുണ്ടാക്കുന്നതിനായി ചുവന്ന കളര്‍ കുത്തിവയ്ക്കുന്നതായി ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്കു ജില്ലയില്‍നിന്ന് നേരത്തെ പരാതി ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment