കടയില്‍ നിന്നും തള്ളിനിന്ന ഇരുമ്പു പൈപ്പ് ബസ് യാത്രക്കാരിയുടെ കണ്ണില്‍ തുളച്ചുകയറി

ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കണ്ണില്‍ ഇരുമ്പു പൈപ്പ് തുളച്ചു കയറി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കുമ്പിള്‍ നില്‍ക്കുന്നതില്‍ ജോയിയുടെ മകള്‍ അഞ്ജുവിനാണു (24) ഗുരുതരമായി പരുക്കേറ്റത്.

എംസി റോഡില്‍ നഗരമധ്യത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അഞ്ജു നഴ്‌സാണ്. ജോലി കഴിഞ്ഞു കൊട്ടാരക്കരയ്ക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. എതിരെ എത്തിയ വാഹനത്തിനു സൈഡ് കൊടുക്കാനായി ബസ് ഇടതു വശത്തേക്ക് ഒതുക്കിയപ്പോള്‍ സമീപത്തെ ബേക്കറിക്കു മുന്നില്‍ റോഡിലേക്ക് ഇറക്കി കെട്ടിയിരുന്ന ജിഐ പൈപ്പ് ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇതോടെ ഡ്രൈവര്‍ സീറ്റിന് എതിര്‍വശത്തിരുന്ന അഞ്ജുവിന്റെ ഇടതു കണ്ണിലേക്ക് പൈപ്പ് തുളച്ചു കയറുകയായിരുന്നു.

ബേക്കറിയിലേക്കു വെയില്‍ കൊള്ളാതിരിക്കാന്‍ 8 അടിയോളം നീളമുള്ള പൈപ്പില്‍ പടുത വലിച്ചു കെട്ടിയിരിക്കുകയായിരുന്നു. ഉടന്‍ തന്നെ അഞ്ജുവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്നു നഗരത്തില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment