കാമുകനൊപ്പം ഒളിച്ചോടാന്‍ 2 മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോ കോള്‍ പുറത്ത്

കാമുകനൊപ്പം ഒളിച്ചോടാന്‍ 2 മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോ കോള്‍ പുറത്ത്

കാമുകനൊപ്പം ജീവിക്കാന്‍ രണ്ട് മക്കളേയും വിഷം കൊടുത്ത് കൊന്ന അഭിരാമിയുടെ വീഡിയോ കോള്‍ സംഭാഷണം പുറത്ത്. അഭിരാമി കാമുകനുമായി സംസാരിക്കുന്ന വീഡിയോണ് പുറത്തായത്. കാമുകനായ സുന്ദറിനൊപ്പം നിരന്തര വീഡിയോ കോള്‍ ചെയ്യുക അഭിരാമിക്ക് പതിവായിരുന്നു.

ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത നേരങ്ങളിലൊക്കെ ചെയ്തിരുന്ന ഈ വീഡിയോ സംഭാഷണങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇവയാണ് പോലീസിന്റെ പക്കല്‍ നിന്നും ചോര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാമുകനുമായി വീഡിയോ കോള്‍ വഴി സംസാരിക്കുന്നതിനിടെ മക്കള്‍ ശല്യപ്പെടുത്താന്‍ വന്നാല്‍ അഭിരാമി അവരെ ക്രൂരമായി തല്ലുമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.
പലപ്പോഴും അയല്‍ക്കാര്‍ വന്ന് കുട്ടികളെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടുത്തേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അഭിരാമി രണ്ട് മക്കളെയും കൊലപ്പെടുത്തിയത്. മകന്‍ അജയ് (ഏഴ്), മകള്‍ കര്‍ണിക (നാല്) എന്നിവരെ പാലില്‍ വിഷംകൊടുത്താണ് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ നാഗര്‍ കോവിലില്‍ വെച്ചാണ് പോലീസ് അഭിരാമിയെ പിടികൂടുന്നത്. ഇവരുടെ കാമുകനായ സുന്ദരം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കമാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. അതേസമയം വീഡിയോ കോളുകള്‍ മാത്രമല്ല, കാമുകനൊപ്പം അഭിരാമി ചെയ്ത ഡബ്സ്മാഷുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

https://youtu.be/RfW5P01IxVc

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply