ചെന്നൈയ്ക്ക് ആശ്വാസമായി 25 ലക്ഷം ലിറ്റര്‍ വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു

ചെന്നൈയ്ക്ക് ആശ്വാസമായി 25 ലക്ഷം ലിറ്റര്‍ വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു

കൊടിയ വരള്‍ച്ച നേരിടുന്ന ചെന്നൈയ്ക്ക് വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ജോലാര്‍പ്പേട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വെള്ളം സ്വീകരിച്ച് വെള്ളിയാഴ്ച രാവിലെ ട്രെയിന്‍ പുറപ്പെട്ടത്. 50 വാഗണുകളിലായി 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് കൊണ്ടുവരുന്നത്. ചെന്നൈയിലെ വില്ലിവാക്കം റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ എത്തുക.

ആദ്യ ട്രെയിന്‍ ചെന്നൈയിലെത്തുന്നതിന് പിന്നാലെ മറ്റൊരു ട്രെയിനിലും നഗരത്തില്‍ വെള്ളമെത്തിക്കും. ആദ്യത്തെ ജല ട്രെയിനെ വില്ലിവാക്കം റെയില്‍വെ സ്റ്റേഷനില്‍ വരവേല്‍ക്കും. മന്ത്രി എസ്പി വേലുമണിയും അധികൃതരും പരിപാടിയില്‍ പങ്കെടുക്കും. ഏകദേശം അഞ്ച് മണിക്കൂര്‍ എങ്കിലും സമയം എടുക്കും നഗരത്തില്‍ വെള്ളം എത്താന്‍.

ജോലാര്‍പേട്ട റെയില്‍വേ സ്‌റ്റേഷനിലേക്ക് 3.5 കിലോമീറ്റര്‍ അകലെയുള്ള പമ്ബ് ഹൗസില്‍ നിന്ന് പൈപ്പ് വഴിയാണ് വാഗണുകളില്‍ വെള്ളം നിറക്കുന്നത്. ജല വാഗണുകളുമായുള്ള ഓരോ യാത്രയ്ക്കും 7.5 ലക്ഷം രൂപയാണ് ചെന്നൈ മെട്രോ വാട്ടര്‍ കോര്‍പ്പറേഷനില്‍ നിന്ന് റെയില്‍വേ ഈടാക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളത്തിനായി 65 കോടി രൂപ നീക്കിവെച്ചിട്ടുള്ളത്. ചെന്നൈ മെട്രോ വാട്ടര്‍ ഓരോ ദിവസവും 10 ദശലക്ഷം വെള്ളം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment