മകന് അമ്മയുമായി വഴിവിട്ട ബന്ധമെന്ന് സംശയം; മകനെ അച്ഛന്‍ വെട്ടിക്കൊന്നു
മകന് അമ്മയുമായി വഴിവിട്ട ബന്ധമെന്ന് സംശയം; മകനെ അച്ഛന്‍ വെട്ടിക്കൊന്നു
ചെന്നൈ: സ്വന്തം മകന് അമ്മയുമായി വഴിവിട്ട ബന്ധമെന്ന് സംശയിച്ച് അച്ഛന്‍ മകനെ വെട്ടിക്കൊന്നു. അമ്പതു വയസ്സുകാരനായ ശക്തിവേലാണ് ഇരുപത്തിരണ്ടുകാരനായ മകന്‍ സതീഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ഒരു സ്വകാര്യ കമ്പനിയില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു സതീഷ്. തമിഴ്നാട്ടിലെ രാമപുരത്താണ് സംഭവം.
പെയിന്റിങ് തൊഴിലാളിയാണ് ശക്തിവേല്‍. അമ്മയും മകനും തമ്മിലുള്ള ബന്ധത്തില്‍ ശക്തിവേലിനെ സംശയം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ വീട്ടില്‍ അച്ഛനും മകനും തമ്മില്‍ നിരന്തരം വഴക്ക് പതിവായിരുന്നു.
ഇതോടെ ശക്തിവേലും സതീഷും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച വന്നു. വഴക്കിനിടയില്‍ അമ്മ സതീഷിന്റെ പക്ഷം പിടിക്കുന്നതും ശക്തിവേലിനെ പ്രകോപിതനാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മകന് അമ്മയുമായി വഴിവിട്ട ബന്ധം ഉണ്ടെന്നുള്ള സംശയമാണ് വഴക്കിനുള്ള പ്രധാന കാരണം. വഴക്ക് അച്ഛന്‍ മകന്‍ ബന്ധത്തിനപ്പുറം പകയായി വളരുകയായിരുന്നു. വിഷാദരോഗത്തിന് അടിമയായിരുന്നു ശക്തിവേലെന്നു ബന്ധുക്കള്‍ പറയുന്നു.
ശക്തിവേലിനെതിരെ റോയല്‍ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം നടന്ന ദിവസം പതിവുപോലെ ഇരുവരും വഴക്കിടുകയും പ്രകോപിതനായ ശക്തിവേല്‍ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
ശക്തിവേലിനെ തടയാന്‍ അമ്മയും സഹോദരിയും ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി സതീഷിനെ തുടരെ വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റു രക്തവാര്‍ന്നു കിടന്ന സതീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Leave a Reply
You must be logged in to post a comment.