മലകയറാന്‍ ഇല്ലെന്ന് അഞ്ജു; ഭര്‍ത്താവിന്‍റെ നിര്‍ബന്ധ പ്രകാരമാണ് എത്തിയത്
മലകയറാന്‍ ഇല്ലെന്ന് അഞ്ജു; ഭര്‍ത്താവിന്‍റെ നിര്‍ബന്ധ പ്രകാരമാണ് എത്തിയത് cherthala Anju manoj sabarimala
cherthala Anju manoj sabarimala ശബരിമല യുവതി പ്രവേശന വിഷയം കത്തി നില്‍ക്കെ മറ്റൊരു യുവതി കൂടി മലകയറാന്‍ സംരക്ഷണം തേടി പമ്പ പോലീസിനെ സമീപിച്ചു. ചേര്‍ത്തല സ്വദേശിനി അഞ്ജു ഭര്‍ത്താവ് മനോജ് ഇവരുടെ അഞ്ചും ആറും വയസ്സുള്ള കുട്ടികളും ഇവരോടൊപ്പം ഉണ്ട്. ഭര്‍ത്താവിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നതെന്നാണ് അഞ്ജു പോലീസിനോട് പറയുന്നത്.
ബിന്ദു പണിക്കറിനും സായ് കുമാറിനും ലാല്‍ ജോസിന്‍റെ ലൊക്കേഷനിലെന്താണ് കാര്യം? ചിത്രം വൈറലാവുന്നു!
ഇവരെ പോലീസ് പമ്പ പോലീസ് കണ്ട്രോള്‍ റൂമിലേക്ക് മാറ്റി. ഇപ്പോഴത്തെ സംഘര്‍ഷ സാധ്യത ഇവരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ പോലീസ് ശ്രമിക്കുനുണ്ടെങ്കിലും അഞ്ജുവിന് മലകയറണമെന്നില്ല. എന്നാല്‍ ഭര്‍ത്താവ് മനോജ് വഴങ്ങാന്‍ കൂട്ടാക്കുന്നില്ല. ഭാര്യയുമായി മലകയറണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മനോജ്. അതേസമയം ഭക്തര്‍ ശരണം വിളിയുമായി പമ്പ പോലീസ് കണ്ട്രോള്‍ റൂമിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.
Leave a Reply
You must be logged in to post a comment.