ചേർത്തലയിൽ കാണാതായ പത്താം ക്ളാസുകാരനും, 40 കാരി അദ്ധ്യാപികയും തമിഴ്നാട്ടിലെന്ന് സൂചന
ചേർത്തലയിൽ കാണാതായ പത്താം ക്ളാസുകാരനും, 40 കാരി അദ്ധ്യാപികയും തമിഴ്നാട്ടിലെന്ന് സൂചന
ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും അദ്ധ്യാപികയും കേരളം വിട്ടതായി സൂചന. ഇവരെക്കുറിച്ച് ചില നിർണ്ണായകവിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന്, അന്വേഷണസംഘം തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിവരികയാണ്.
ചെന്നൈയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചേര്‍ത്തല സ്വദേശിനിയായ അധ്യാപിക വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അവസാനമായി മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷന്‍ കാണിച്ചത് പുന്നപ്രയിലാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് വിദ്യാർത്ഥിയെയും കാണാതാവുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നുള്ളതും പോലീസിനെ കുഴക്കുന്നു.ഇവരുടെ ബന്ധുക്കളുടെ ഫോണുകൾ നിരീക്ഷണത്തിലാണ്. ഭർത്താവുമായി പിരിഞ്ഞു ജീവിക്കുന്ന നാല്പതുകാരിയായ അദ്ധ്യാപികയുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തിരുന്നു.
ഇരുവരും സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിൽ മുഹമ്മ എസ്.ഐ അജയ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘം മധുരയിലേക്ക് പോയിട്ടുണ്ട്. ചേര്‍ത്തല എസ്.ഐ ജി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം ഇടുക്കി,വയനാട് പ്രദേശങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്.
Leave a Reply
You must be logged in to post a comment.