ചീറ്റപ്പുലിയെപ്പോലെ… ; ഇന്ത്യന്‍ പേസറെ പുകഴ്ത്തി ഗവാസ്‌കര്‍

ദില്ലി: ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് പേസര്‍ മുഹമ്മദ് ഷമി. ഭാര്യയുടെ ഗുരുതരമായ ആരോപണങ്ങളും തുടര്‍ന്നു കേസില്‍ അകപ്പെട്ടതുമെല്ലാം ഷമിയുടെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു. തുടര്‍ന്നു ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്ത അദ്ദേഹം ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ഇപ്പോള്‍ കരിയറിൽ തിളങ്ങുന്നത്.

11ല്‍ അഞ്ചും ഇന്ത്യക്കാര്‍!! അമ്ബരന്ന് മുന്‍ ഇംഗ്ലണ്ട് താരം

ബംഗ്ലാദേശിനെതിരേ ഇന്ത്യ ഇന്നിങ്‌സ് ജയം കൊയ്ത ആദ്യ ടെസ്റ്റില്‍ ഏഴു വിക്കറ്റുകളുമായി ഷമി കസറിയിരുന്നു. താരത്തെ വാനോളം പ്രശംസിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസതാരവുമായ സുനില്‍ ഗവാസ്‌കര്‍.

ചീറ്റപ്പുലിയെപ്പോലെ… ചീറ്റപ്പുലിയോടാണ് ഷമിയെ ഗവാസ്‌കര്‍ ഉപമിച്ചത്. ബൗള്‍ ചെയ്യുന്നതിന് മുമ്ബുള്ള ഷമിയുടെ ഓട്ടം സ്‌പൈഡര്‍ ക്യാം ഒപ്പിയെടുത്താല്‍ അത് വല്ലാത്തൊരു കാഴ്ചയാണ്. ഇരയെ കണ്ട് പാഞ്ഞടുക്കുന്ന ചീറ്റപ്പുലിയോടാണ് ഇതിനു സാമ്യമുള്ളതെന്ന് ഒരു ചാനലില്‍ കമന്ററിക്കിടെ ഗവാസ്‌കര്‍ പറഞ്ഞു.ഉജ്ജ്വല ബൗളിങ്

ഷമിയുടെ ബൗളിങിനെക്കുറിച്ചും തികഞ്ഞ മതിപ്പാണ് ഗവാസ്‌കര്‍ക്കുള്ളത്. അദ്ദേഹത്തിന്റെ സീം പൊസിഷവും റിസ്റ്റ് പൊസിഷനുമെല്ലാം മികച്ചതാണ്. പന്തിനെ വിക്കറ്റിന് അകത്തേക്കും പുറത്തേക്കും ടേണ്‍ ചെയ്യിക്കുന്ന ഒരു വിരല്‍ കൊണ്ടുള്ള ഫ്‌ളിക്കിനെ ഗംഭീരമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂ.
നിരന്തരമുള്ള പരിശീലത്തിലൂടെ മാത്രം നേടിയെടുക്കാവുന്ന കഴിവാണിതെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

വിക്കറ്റ് കൊയ്ത്താണ് ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഷമി നടത്തിക്കൊണ്ടിരിക്കുന്നത്. വെറും ഏഴു ടെസ്റ്റുകളില്‍ നിന്നും 31 വിക്കറ്റുകളാണ് പേസറുടെ സമ്ബാദ്യം. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബൗളര്‍ കൂടിയാണ് ഷമി.

ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് (43), ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് (34) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഷമി നേടിയ 31 വിക്കറ്റുകൡ ഭൂരിഭാഗവും രണ്ടാമിന്നിങ്‌സിലായിരുന്നുവെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ഇന്ത്യന്‍ വിജയം വേഗത്തിലാക്കുന്നതില്‍ പേസര്‍ വഹിച്ച പങ്ക് വലുതായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*