വിജയ ദീപശിഖയ്ക്ക് സംസ്ഥാനത്തിന്‍റെ ആദരവ്; യുദ്ധനായകർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
വിജയ ദീപശിഖയ്ക്ക് സംസ്ഥാനത്തിന്‍റെ ആദരവ്; യുദ്ധനായകർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: 1971 – ൽ നടന്ന യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ച വിജയത്തിന്റെ സുവർണ്ണജൂബിലി ( 50 -ാം വാർഷികം ) ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് എത്തിയ ദീപശിഖയ്ക്ക് സംസ്ഥാന സർക്കാറിന്റെ ആദരവ്.

പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബിഗേഡിയർ കാർത്തിക് ശേഷാദ്രിയിൽ നിന്നും വിജയ ദീപശിഖ സ്വീകരിച്ചു.

തുടർന്ന് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്കായി യുദ്ധസ്മാരകത്തിൽ മുഖ്യമന്ത്രി പുഷ്പചകം സമർപ്പിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു .

വിമുക്തഭടൻമാർ , യുദ്ധനായകരുടെ ആശ്രിതർ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തി . സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് IAS , സംസാന പോലീസ് മേധാവി ശ്രീ.അനിൽ കാന്ത് IPS ,

തിരുവനന്തപുരം പോലീസ് കമ്മീഷണർ ശ്രീ . ബലറാം കുമാർ ഉപാദ്യായ് IPS , പാങ്ങാട് സൈനിക . കേന്ദ് മേധാവി ബിഗേഡിയർ കാർത്തിക് ശേഷാദി എന്നിവർ യുദ്ധ സ്മാരകത്തിൽ പുഷ്പചകം സമർപ്പിച്ചു .

” ഷഹീദോം കോ സലാമി ശസയും ശോക് ശസയും ” ഉൾപ്പെടെയുള്ള -അനുസ്മരണ പരേഡ് നടത്തുകയും ചെയ്തു . പാങ്ങാട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും സൈനികരും , വിമുക്തഭടൻമാരും ചടങ്ങിൽ പങ്കെടുത്തു.

അതിന് ശേഷം , ബ്രിഗേഡിയർ കാർത്തിക് ശേഷാദിയിൽ നിന്നും ദീപശിഖ സ്വീകരിച്ച നാവിക സേനയുടെ കമാൻഡർ ശിവശങ്കറിന്റെ നേതൃത്വത്തിൽ കന്യാകുമാരിയിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*