Child Abuse l Father Killed Neighbor l പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ പിതാവ് കോടാലിക്ക് വെട്ടി കൊലപ്പെടുത്തി
പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ പിതാവ് കോടാലിക്ക് വെട്ടി കൊലപ്പെടുത്തി
പ്രായപൂര്‍ത്തിയാകാത്ത തന്‍റെ മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ അയല്‍വാസിയായ യുവാവിനെ പിതാവ് കോടാലിക്ക് വെട്ടി കൊലപ്പെടുത്തി. ഒരുമാസം മുമ്പ് ലഭിച്ച അജ്ഞാത മൃതദേഹത്തിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആരിഫ് ഖാസി (42), സഹായി അങ്കുഷ് സാനെ (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Also Read >> അയ്യനെ കാണാന്‍ അച്ഛന്റെ നെഞ്ചിലേറി പത്തുമാസക്കാരി ദക്ഷ അയ്യപ്പ സന്നിധിയില്‍
സുഹാസ് തന്‍റെ മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയത് അറിഞ്ഞതോടെ സുഹാസിനെ കൊലപ്പെടുത്താന്‍ ആരിഫ് തീരുമാനിച്ചു.സുഹാസിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കിയശേഷം സുഹൃത്ത് അങ്കൂറിന്‍റെ സഹായത്തോടെ ദൂരെയുള്ള കാട്ടില്‍ എത്തിച്ച് കോടാലിക്ക് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
കോടാലികൊണ്ട് വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ആരുടെതാനെന്നു അന്ന് പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.ഇതോടെ ഇയാളുടെ ചിത്രങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പോലീസ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതാണ് മരിച്ചത് സുഹാസ് ദോണ്ഡെ എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം.കഴിഞ്ഞ ഒക്ടോബര്‍ 16 മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു. സുഹാസിന്‍റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.സുഹാസും ആരിഫും ഒരേ നാട്ടുകാരാണ്.
Leave a Reply