ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. അമ്മയോടൊപ്പം കിടന്നിരുന്ന കുട്ടി വെള്ളിയാഴ്ച രാവിലെ ചലനമറ്റ നിലയില്‍ കിടന്നതോടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി മരിച്ചതായി അറിയുന്നത്.

വെള്ളത്തൂവല്‍ മുതുവാന്‍കുടി കാക്കനാട്ട് നോബിള്‍-നിമിഷ ദമ്പതികളുടെ 36 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനമെന്ന് വെള്ളത്തൂവല്‍ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*