അമ്മ ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ട് വയസ്സുകാരി മരിച്ചു

അമ്മ ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ട് വയസ്സുകാരി മരിച്ചു

പുനലൂരില്‍ അമ്മ ഓടിച്ച കാറിനടിയില്‍പ്പെട്ട് പിഞ്ചു കുഞ്ഞ് മരിച്ചു. ആര്യങ്കാവ് പോത്തനാമലയില്‍ ജോര്‍ജ് തോമസിന്റെയും ബിസ്മിയുടെയും മകളായ ജോസിയ ജോര്‍ജ് (രണ്ട് വയസ്) ആണ് മരിച്ചത്.

അച്ഛനും അമ്മയും പുറത്തുപോയി കാറില്‍ തിരികെ വരുമ്പോള്‍ കുഞ്ഞ് പുറത്തേയ്ക്ക് ഓടുകയായിരുന്നു. ഇതോടെ കാറിനു മുന്നിലേയ്ക്ക് ഓടിയെത്തിയ കുഞ്ഞ് അപകടത്തില്‍പ്പെടുകയായിരുന്നു. കാര്‍ പെട്ടന്ന് നിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ജോസിയ കാറിനടിയില്‍പ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment