മുംബൈയില്‍ മൂന്നു വയസ്സുകാരന്‍ ഓവു ചാലില്‍ വീണു; തിരച്ചില്‍ തുടരുന്നു

മുംബൈയില്‍ മൂന്നു വയസ്സുകാരന്‍ ഓവു ചാലില്‍ വീണു; തിരച്ചില്‍ തുടരുന്നു

മുംബൈ അംബേദ്കര്‍ നഗറില്‍ മൂന്നു വയസ്സുകാരന്‍ ഓവുചാലില്‍ വീണു. ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. റോഡിലേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ച കുട്ടി കാല്‍വഴുതി ഓവുചാലിലേയ്ക്ക് വീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാടെയാണ് സംഭവം വ്യക്തമാകുന്നത്.

കുട്ടിക്കായി മുംബൈ ഫയര്‍ ബ്രിഗേഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെയും സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment