ടെലിവിഷന്‍ പരിപാടി കണ്ട് ആത്മഹത്യ അനുകരിച്ച പതിനൊന്നുകാരിയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടെലിവിഷന്‍ പരിപാടി കണ്ട് ആത്മഹത്യ അനുകരിച്ച പെണ്‍കുട്ടിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട പതിനൊന്നുകാരി ഇത് അനുകരിക്കാന്‍ ശ്രമിച്ചു. ഇതോടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ പെണ്‍കുട്ടി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment