പാര്‍ലെ-ജി ബിസ്‌കറ്റ് ഫാക്ടറിയില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി

പാര്‍ലെ-ജി ബിസ്‌കറ്റ് ഫാക്ടറിയില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി

പാര്‍ലെ-ജിയുടെ ഛത്തീസ്ഗഢിലെ ബിസ്‌കറ്റ് നിര്‍മാണ യൂണിറ്റില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി. റായ്പുരിലെ യൂണിറ്റിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയാണ് ജില്ലാ ദൗത്യ സേന രക്ഷപ്പെടുത്തിയത്. വിധന്‍സഭ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഓ അശ്വനി റാത്തോറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും 12 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇവര്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണു ജോലി ചെയ്തിരുന്നത്. മാസം അയ്യായിരം മുതല്‍ ഏഴായിരം വരെയായിരുന്നു ശമ്പളം ലഭിച്ചിരുന്നത്.

റായ്പുരിലെ അമസിവ്നി മേഖലയില്‍ ധാരാളം കുട്ടികള്‍ ബാലവേല ചെയ്യുന്നതായുള്ള വിവരം ബച്ച്പന്‍ ബച്ചാവോ ആന്ദോളന് (ബിബിഎ) ലഭിച്ചതോടെയാണ് സേന അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കുട്ടികളെ അവിടെ നിന്നു രക്ഷപ്പെടുത്തുകയായിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദേശം ലഭിച്ചശേഷമായിരുന്നു നടപടി.

രക്ഷിച്ചെടുത്ത കുട്ടികളെ സര്‍ക്കാരിന്റെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. വനിതാ ശിശുക്ഷേമ വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫാക്ടറി ഉടമയ്‌ക്കെതിരെ ബാലാവകാശ നിയമത്തിലെ 79-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment