ക്ലബ് ഹൗസില്‍ കുട്ടികള്‍ പങ്കെടുക്കുന്നതിനെതിരെ ബാലാവകാശ കമ്മീഷന്‍
ക്ലബ് ഹൗസില്‍ കുട്ടികള്‍ പങ്കെടുക്കുന്നതിനെതിരെ ബാലാവകാശ കമ്മീഷന്‍

വോയിസ്‌ ഓവര്‍ സാമൂഹ്യ മാധ്യമമായ ക്ലബ്‌ ഹൗസില്‍ കുട്ടികള്‍ പങ്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍.

കുട്ടികള്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു.

ക്ലബ് ഹൗസില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പലപ്പോഴും മുതിര്‍ന്നവരുടെ ഗ്രൂപ്പുകളില്‍ പോയി ലൈംഗികച്ചുവയുള്ള സംസാരം കേള്‍ക്കുകയും, അങ്ങനെയുള്ള കുട്ടികളെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുകയും തുടര്‍ ന്നാണ്‌ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും കമ്മീഷന്‍ അംഗം കെ. നസീര്‍ ചാലിയം പറഞ്ഞു.

ഇത് സംബന്ധിച്ച സൈബര്‍ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകള്‍ വഴി നിയമവിരുദ്ധ നടപടികള്‍ തടയുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ മാര്‍ഗരേഖ തയ്യാറാക്കി നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. നസീര്‍ ചാലിയം പുറപ്പെടുവിച്ച ഉത്തരവില്‍ ഐ. ടി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

ക്ലബ് ഹൗസില്‍ പ്രായ പരിമിതി ഇല്ലാതെ അംഗത്വമെടുക്കാമെന്ന സ്ഥിതിയാണ്. ആര്‍ക്കും താല്‍പര്യമുള്ള എന്ത് വിഷയങ്ങള്‍ സംസാരി ക്കാമെന്നും കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ക്ലബ്ബ് ഹൗസിലൂടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ നിയമപരമായ ഫലങ്ങളെക്കുറിച്ചും കുട്ടികളിലും സമൂഹത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

ക്ലബ് ഹൗസിലെ കുട്ടികള്‍: ബാലാവകാശ കമ്മീഷന്‍ അംഗം ശ്രീ. കെ. നസീര്‍ ചാലിയം സംസാരിക്കുന്നു… സമയം ഇന്ന് വൈകുന്നേരം 7 മണി https://www.clubhouse.com/join/news-current-affairs/sDMyI6JR/M1eQNX6v

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*