പെണ്‍വാണിഭം : 16 വയസുകാരിയെ രക്ഷപ്പെടുത്തി

കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ന്യൂ ടൌണ്‍ പ്രദേശത്ത് ഒരു അപ്പാര്‍ട്ട്മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ പെണ്‍വാണിഭം നടത്തിയ സംഘം പോലീസ് നടത്തിയ റെയ്ഡിൽ വലയിലായി. കടുത്ത ദാരിദ്ര്യം കാരണം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ 16 കാരിയെ ബലമായി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ എന്ന എന്‍.ജി.ഓയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. അറസ്റ്റിലായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ മൂന്ന് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

പ്രായപൂര്‍ത്തിയാകാത്തവരെ എല്ലാത്തരം മനുഷ്യക്കടത്ത് റാക്കറ്റുകളില്‍ നിന്നും രക്ഷിക്കുന്ന ഒരു എന്‍‌ജി‌ഒയാണ് ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നും മാതാപിതാക്കള്‍ വളരെ ചെറുപ്പത്തില്‍ തന്നെ വേര്‍പിരിഞ്ഞതായും പോലീസ് അറിയിച്ചു. തുടര്‍ന്ന് മുത്തശ്ശിയോടൊപ്പം താമസിച്ചു വരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*