ആറു വയസുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു: രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആറു വയസുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു: രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആറു വയസുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. മഹാരാഷ്ട്ര പൂനയിലെ ഒരു ഗ്രാമത്തിലാണു സംഭവം.

കുഴല്‍ക്കിണറില്‍ പത്തടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമ ബത്ത മൂന്നു ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിയര്‍നെസ് അലവന്‍സ് (ക്ഷാമ ബത്ത) വര്‍ധിപ്പിക്കാന്‍ തീരുമാനം. ക്ഷാമ ബത്ത മൂന്നു ശതമാനം വീതം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഈ തീരുമാനം 2019 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍. ഈ ആനുകൂല്യം 1.1 കോടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കും.

48.41 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.

പുതിയ തീരുമാനത്തോടെ നിലവിലെ 9 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഡിഎ ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു. ഏഴാം കേന്ദ്ര ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള സാധാരണ തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ വര്‍ധിപ്പിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. ഇതിനു മുമ്പ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത വര്‍ധിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply