പത്താം ക്ലാസുകാരന് കാറുമെടുത്ത് കറങ്ങാന്‍ പോയത് മരണത്തിലേക്ക്
റിയാദ്: സൗദി അറേബ്യയില്‍ മുംബൈ സ്വദേശി ശര്‍മയുടെ മകന് ക്രിഷ് ശര്‍മ (15), ഡല്‍ഹി മുസാഫര്‍ നഗര്‍ സ്വദേശി അബ്ദുല്ലയുടെ മകന് മോയിന്‍ അബ്ദുല്ല (15) എന്നിവർ കാറപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം. ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച രണ്ടുപേരും.
ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വ്യാഴാഴ്ച ഉച്ചക്കാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച സ്കൂളില്‍ പോകാതിരുന്ന ക്രിഷ് അടുത്ത വീട്ടിലെ കാറെടുത്ത് സുഹൃത്ത് മോയിനൊപ്പം പുറത്തു പോയതായിരുന്നു.
നേവല്‍ േബസിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനം പൂര്‍ണമായി തകര്‍ന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കി.
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
Leave a Reply