ഫീസ് അടക്കാത്ത കാരണത്താല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവ്

ഫീസ് അടക്കാത്ത കാരണത്താല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവ്

രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ സ്‌കൂള്‍ ഫീസ് അടക്കാത്ത കാരണത്താല്‍ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍. കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരേയാണ് നടപടി.

കഴിഞ്ഞ മാര്‍ച്ച് 28നായിരുന്നു സംഭവം. രണ്ടാം ക്ലാസിലെ രണ്ട് കുട്ടികളെയാണ് ഫീസ് അടക്കാത്തതിന്റെ പേരില്‍ പരീക്ഷ ഹാളിന് വെളിയില്‍ നിര്‍ത്തിയത്. കനത്ത ചൂടില്‍ പുറത്തുനിന്ന കുട്ടികള്‍ അവശരായി. ഒരു വിദ്യാര്‍ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.

സംഭവം വിവാദമായതോടെയാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവോടുകൂടി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചുപൂട്ടുന്ന സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടേയും സംരക്ഷണ ചുമതലയും ബന്ധപ്പെട്ടവര്‍ മുഖേനെ ഏറ്റെടുത്ത് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ശിശുക്ഷേമ സമിതി അധികൃതര്‍, ഡി.ഇ.ഒ, കരുമാലൂര്‍ പഞ്ചായത്ത്, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്‍ അംഗീകാരം റദ്ദാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*