ചിമ്മിനി ഡാമിന്റെ ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും

ചിമ്മിനി ഡാമിന്റെ ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി അണക്കെട്ടിന്റെ ഷട്ടര്‍ വെള്ളിയാഴ്ച തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് തുറക്കുക. രാവിലെ പത്തു മണിക്ക് ശേഷമായിരിക്കും ഷട്ടര്‍ തുറക്കുക.

ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുറുമാലിപ്പുഴ, കരുവന്നൂര്‍ പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പുഴകളില്‍ മല്‍സ്യബന്ധത്തിന് പോകരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment